വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം നിങ്ങളുടെ വാട്‌സ്ആപ്പില്‍ ലഭിച്ചോ? തട്ടിപ്പിന്റെ മറ്റൊരു മുഖമാണെന്ന മുന്നറിയിപ്പുമായി പോലീസ്

വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം നിങ്ങളുടെ വാട്‌സ്ആപ്പില്‍ ലഭിച്ചോ? തട്ടിപ്പിന്റെ മറ്റൊരു മുഖമാണതെന്ന മുന്നറിയിപ്പുമായി പോലീസ്.
മോട്ടോര്‍ വാഹനവകുപ്പിന്റെ പേരിലാണ് സന്ദേശം വരുന്നതെന്നും മെസ്സേജിലെ വാഹനനമ്പറും മറ്റു വിവരങ്ങളും നിങ്ങളുടേതു തന്നെയായിരിക്കും. വരുന്ന സന്ദേശത്തോടോപ്പം പരിവഹന്‍ എന്നപേരില്‍ വ്യാജ ആപ്പ് അല്ലെങ്കില്‍ വ്യാജ ലിങ്ക് ഉണ്ടാകും. അതില്‍ ക്ലിക്ക് ചെയ്താല്‍ പണം നഷ്ടപ്പെടുമെന്ന് ഉറപ്പ്. ദയവായി ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുകയെന്ന് പോലീസ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റീലൂടെ വ്യക്തമാക്കുന്നു.

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

 

Share news
error: Content is protected !!
Scroll to Top