നോമ്പുതുറ സ്‌പെഷ്യല്‍;ധാബ സ്പെഷ്യല്‍ ചിക്കന്‍ കറി

നോമ്പുതുറ സ്‌പെഷ്യല്‍;ധാബ സ്പെഷ്യല്‍ ചിക്കന്‍ കറി
ചിക്കന്‍ – ഒരുകിലോ
സവാള – 2 കപ്പ്
വയനയില – 3
ജീരകം – ഒരു ടേബിള്‍ സ്പൂണ്‍
ഗരം മസാല – 2 ടേബിള് സ്പൂണ്‍
ഇഞ്ചി,വെളുത്തുള്ളി – 2 സ്പൂണ്‍ പേസ്റ്റ്
ഉപ്പ് – ആവശ്യത്തിന്
മല്ലിയില – 1 ടേബിള്‍ സ്പൂണ്‍
എണ്ണ – ആവശ്യത്തിന്
മുളകുപൊടി – മൂന്നര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 2 ടീ സ്പൂണ്‍
മല്ലിപ്പൊടി – 4 ടീ സ്പൂണ്‍
ഉണക്കമുളക് – 3 എണ്ണം

ചുവടുകട്ടിയുള്ള പാത്രത്തില്‍ എണ്ണ ചൂടാക്കിയ ശേഷം ഇതിലേക്ക് വയനയില, ജീരകം, ചുവന്ന മുളകുമിട്ട് വഴറ്റുക. ഇതിലേക്ക് സവാളയിട്ട് വഴറ്റുക പിന്നീട് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് ഇളക്കുക. ഇവ നന്നായി വെന്ത് കുഴമ്പു പരിവത്തിലാകുമ്പോള്‍ ആവശ്യത്തിന് ഉപ്പും ബാക്കിയുള്ള ചേരുവകളും ചേര്‍ത്തിളക്കുക. ശേഷം ഇതിലേക്ക് ചിക്കന്‍ കഷ്ണങ്ങളിട്ട് ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കണം. ചിക്കന്‍ വെന്ത ശേഷം അതിനുമുകളില്‍ മല്ലിയില വിതറിയ ചൂടോടെ ഉപയോഗിക്കാവുന്നതാണ്.

 

Share news
error: Content is protected !!
Scroll to Top