ഡെപ്യൂട്ടേഷൻ നിയമനം: ഏപ്രിൽ പത്ത് വരെ അപേക്ഷിക്കാം

തിരുവനനന്തപുരം : കേരള നഴ്‌സസ് ആന്റ് മിഡ്‌വൈഫ് കൗൺസിൽ ഓഫീസിൽ ഒഴിവ് വരുന്ന രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ, അക്കൗണ്ടന്റ് (ശമ്പള നിരക്ക് 25,200-54,000) തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികകളിൽ യഥാക്രമം സർക്കാർ നഴ്‌സിംഗ് കോളേജിലെ പ്രിൻസിപ്പൽ/പ്രൊഫസർ, സർക്കാർ നഴ്‌സിംഗ് സ്‌കൂളിലെ പ്രിൻസിപ്പൽ/വൈസ് പ്രിൻസിപ്പൽ/സീനിയർ നഴ്‌സിംഗ് ട്യൂട്ടർ എന്നീ തസ്തികകളിൽ സേവനമനുഷ്ഠിക്കുന്നവരും അക്കൗണ്ടന്റ് തസ്തികയിലേക്ക് സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവരുമാണ് അപേക്ഷിക്കേണ്ടത്.

ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, നോട്ടിഫിക്കേഷന് ശേഷം മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ഏപ്രിൽ പത്തിന് മുൻപ് രജിസ്ട്രാർ, കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനനന്തപുരം-695 035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

Share news
error: Content is protected !!
Scroll to Top