ആലപ്പുഴ: ആലപ്പുഴ പാണാവള്ളി നെടുയന്‍തുരുത്തില്‍ തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മിച്ച കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചു. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചാണ് പൊളിക്കല്‍ നടപടികള്‍.
2020 ജനുവരിയിലാണ് റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജയടക്കമുള്ള അധികൃതര്‍ കഴിഞ്ഞ ദിവസം പ്രദേശം സന്ദര്‍ശിച്ച് സര്‍ക്കാര്‍ ഭൂമി എന്ന ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിരുന്നു. കലക്ടര്‍ നേരിട്ടെത്തി റിസോര്‍ട്ട് അധികൃതര്‍ കയ്യേറിയ ഭൂമി കഴിഞ്ഞദിവസമാണ് തിരിച്ചു പിടിച്ചത്.
പാണാവള്ളി പഞ്ചായത്തിന് കീഴിലെ നെടിയിതുരുത്തില്‍ 24 ഏക്കറിലായാണ് കാപ്പിക്കോ റിസോര്‍ട്ട് പണി കഴിപ്പിച്ചത്. റിസോര്‍ട്ടുകള്‍ പൊളിച്ച് മാറ്റി ദ്വീപ് പഴയതുപോലെ ആക്കാനാണ് സുപ്രീം കോടതിയുടെ വിധി. കെട്ടിടങ്ങള്‍ പൊളിക്കുമ്പോഴുള്ള അവശിഷ്ടങ്ങള്‍ കായലില്‍ വീഴരുത് എന്ന കര്‍ശന നിര്‍ദേശവും കോടതി നല്‍കിയിട്ടുണ്ട്. 54 വല്ലകള്‍ ഉള്‍പ്പൈ 72 കെട്ടിടങ്ങളാണ് ഇവിടെ ഉണ്ടാക്കിയിട്ടുള്ളത്.




