ഡല്‍ഹി ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവല്‍ 2025; കേരള സംഘത്തെ പുത്തന്‍വീട്ടില്‍ അലി റോഷന്‍ നയിക്കും

കോഴിക്കോട്: ഡല്‍ഹി ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റ്വെല്‍ 2025 സീസണ്‍ മത്സരങ്ങളില്‍ കേരള സംഘത്തെ പുത്തന്‍ വീട്ടില്‍ അലി റോഷന്‍ നയിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 4 മേഖലകളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 35-ാം മത് ഗുജറാത്ത് ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവെല്‍ ജനുവരി 10 മുതല്‍ 14 വരെ അഹമ്മദാബാദിലെ ശബര്‍മതി തീരത്ത് വെച്ച് നടക്കും. ഗുജറാത്ത് ടൂറിസമാണ് സംഘാടകര്‍.

2-ാം മത് ഡല്‍ഹി ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവെല്‍ ജനുവരി 12 മുതല്‍ 15 വരെ ഡല്‍ഹിയിലെ ബനേസര, സരായ് കാലേകാന്‍ എന്നിവിടങ്ങളില്‍ വെച്ചാണ് നടക്കുന്നത്. ഡല്‍ഹി ഡവലപ്പ്‌മെന്റ് അതോറിറ്റിയാണ് സംഘാടകര്‍. 4-ാം തെലുങ്കാന ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവെല്‍ ജനുവരി 11 മുതല്‍ 14 വരെ സെക്കന്തരാബാദ് പരേഡ് ഗ്രൗണ്ടില്‍ വെച്ച് നടക്കും. സംഘടകര്‍ തെലുങ്കാന ടൂറിസം. 12-ാം മത് ONGC-MRPL മാംഗ്‌ളൂര്‍ ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവെല്‍ ജനുവരി 17, 18 തനീര്‍ബാവി ബീച്ച്, മാംഗ്‌ളൂര്‍ എന്നിവിടങ്ങളിലും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പ്രസ്തുത ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവെലില്‍ പങ്കെടുക്കുന്ന കേരള സംഘത്തെ പുത്തന്‍ വീട്ടില്‍ അലി റോഷന്‍ (ക്യാപ്റ്റന്‍), ഫാത്തിമ ഹന്ന (വൈസ് ക്യാപ്റ്റന്‍) നജാഫ് (ടീം മാനേജര്‍), സ്വപ്ന, അലി വെസ്റ്റ്ഹില്‍,
ജിംന മെഹ്‌റിന്‍, ഹംറാസ് ചാലിയം, എം. റിജില്‍, ചാര്‍ളി മാത്യു, ഫാഹിം, ഷാഹിര്‍ മണ്ണിങ്കല്‍ (ഇന്റര്‍നാഷണല്‍ കോ- ഓഡിനേറ്റര്‍), അബ്ദുള്ള മാളിയേക്കല്‍ (മുഖ്യ പരിശീലകന്‍) എന്നിവര്‍ നയിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ലോകത്തിലെ 45 രാജ്യങ്ങളില്‍ നിന്നായി പ്രമുഖരായ 250 ഓളം കൈറ്റ് ഫ്‌ളയേഴ്‌സും ഇന്ത്യയുടെ 15 സംസ്ഥാനങ്ങളില്‍ നിന്നായി 110 ഓളം കൈറ്റ് ഫ്‌ളയേഴ്‌സും പങ്കെടുക്കും.

അമേരിക്ക, യു.കെ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, മെക്സിക്കോ, കൊളംബിയ, അര്‍ജന്റീന, സിംഗപ്പൂര്‍, മലേഷ്യ, ഈജിപ്ത്, ഓസ്‌ട്രേലിയ തുടങ്ങിയ അന്താരാഷ്ട്ര രാജ്യങ്ങളും കേരളം, ലക്ഷദ്വീപ്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, ഒഡീഷ, വെസ്റ്റ് ബംഗാള്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാന ടീമുകളും ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന രാജ്യാന്തര കൈറ്റ് ഫെസ്റ്റ്വെലില്‍ പങ്കെടുക്കും.

ഇതിനോടനുബന്ധിച്ച് 4 വിഭാഗങ്ങളിലായിട്ടാണ് മത്സരം സജ്ജീകരിക്കുന്നത്. ഇന്ത്യന്‍ പരമ്പരാഗത ട്രെയിന്‍ കൈറ്റ്, പ്രത്യേക രൂപമുള്ള ആധുനിക പട്ടങ്ങള്‍, സ്‌പോര്‍ട്‌സ് കൈറ്റുകള്‍, എല്‍ഇഡി പട്ടങ്ങള്‍ എന്നീ നാല് വിഭാഗങ്ങളിലും കേരള സംഘവും പങ്കെടുക്കുമെന്ന് ആര്‍. ജയന്ത് കുമാര്‍ (ട്രഷറര്‍, കൈറ്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ), അബ്ദുള്ള മാളിയേക്കല്‍ (പരിശീലകന്‍, വണ്‍ ഇന്ത്യ കൈറ്റ് ടീം), ഹാഷിം കടാക്കലകം (എക്സിക്യൂട്ടീവ് മെമ്പര്‍, വണ്‍ ഇന്ത്യ കൈറ്റ് ടീം), ഷബീറലി റിഥം മീഡിയ (മീഡിയ കോ-ഓര്‍ഡിനേറ്റര്‍, വണ്‍ ഇന്ത്യ കൈറ്റ് ടീം), പുത്തന്‍വീട്ടില്‍ അലി റോഷന്‍ (ക്യാപ്റ്റന്‍), നജാഫ് (ടീം മാനേജര്‍) എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top