പുറംകടലില്‍ മൃതദേഹം; പരപ്പനങ്ങാടി തീരത്തെത്തിച്ച് മത്സ്യതൊഴിലാളികള്‍

പരപ്പനങ്ങാടി: മത്സ്യബന്ധനത്തിനിടെ പുറംകടലില്‍ ഒഴുകിനടക്കുന്ന മൃതദേഹം മത്സ്യതൊഴിലാളികള്‍ കരക്കെത്തിച്ചു. ഇന്ന് രാവിലെ എട്ടരമണിയോടെയാണ് അജ്ഞാതമൃതദേഹം പരപ്പനങ്ങാടി ചാപ്പപ്പടി തീരത്ത് എത്തിച്ചത്.

ഏകദേശം 45 വയസ്സ് പ്രായമുള്ള പുരുഷന്റേതാണ് മൃതദേഹം. പച്ചയും വെള്ളയും വരയോടെയുള്ള ഷര്‍ട്ടും ഇളം ബ്രൗണ്‍ കളര്‍ പാന്റസുമാണ് വേഷം. ഇരുനിറമാണ്. പരപ്പനങ്ങാടി പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം തിരൂരങ്ങാടി താലൂക്ക്ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.

ചെറുവള്ളത്തില്‍ താനൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കരക്കെത്തിച്ചത്.

Share news
error: Content is protected !!
Scroll to Top