മലയാളി സഹോദരന്‍മാരുള്‍പ്പെടെ ദമാമില്‍ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു.

ദമാം: മലയാളി സഹോദരന്‍മാരുള്‍പ്പെടെ സൗദിയിലെ ദമാമില്‍ മൂന്ന് കുട്ടികള്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. കൊല്ലം കരുനാഗപ്പള്ളി പടനായര്‍കുളങ്ങര നായ്ക്കാന്റയ്യത്ത് വീട്ടില്‍ നവാസിന്റെയും സൌമിയുടെയും മക്കളായ സഫ്വാന്‍ (6), സൌഫാന്‍ (4) എന്നിവരും 10 വയസുള്ള ഒരു ഗുജറാത്തി ബാലനുമാണ് മരിച്ചത്. ഇവര്‍ താമസിക്കുന്ന  ദമ്മാമിലെ ഫസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ കോമ്പൌണ്ടിലെ സ്വിമ്മിങ് പൂളിലാണ് തിങ്കളാഴ്ച വൈകിട്ട് നാലരയോടെ അപകടം സംഭവിച്ചത്.
ഉപയോഗിക്കാതെ കിടിന്നിരുന്ന സ്വിമ്മിങ് പൂളില്‍  കഴിഞ്ഞയാഴ്ച പെയ്ത കനത്ത മഴയില്‍ വെള്ളം നിറഞ്ഞിരുന്നു. ഇതു കാണാനത്തിെയ സൌഫാനാണ് ആദ്യം വെളളത്തില്‍ വീണത്. രക്ഷിക്കാനുള്ള ശ്രമത്തിനിടെ സഫ്വാനും ഗുജറാത്തി ബാലനും മുങ്ങിതാഴുകയായിരുന്നു.

ദമാം ഇന്ത്യന്‍ സ്കൂളില്‍ ഒന്നാം ക്ളാസിലാണ് സഫ്വാന്‍ പഠിക്കുന്നത്. ഇവിടെ തന്നെ എല്‍.കെ.ജി വിദ്യാര്‍ഥിയാണ് സൌഫാന്‍. മൃതദേഹം ദമ്മാം അല്‍മന ആശുപത്രിയില്‍. ദമ്മാം ബേസിക് കെമിക്കല്‍ ഇന്‍ഡസ്ട്രീസില്‍ ഉദ്യോഗസ്ഥനാണ് നവാസ്. ആലപ്പുഴ നൂറനാട് സ്വദേശിയാണ് സൌമി.

 

Share news
error: Content is protected !!
Scroll to Top