ഒരു പട്ടിയെ ആരെങ്ങിലും കല്ലെറിഞ്ഞാല്‍ സര്‍ക്കാരിനെന്ത് ബാധ്യത : ദളിത് കുഞ്ഞുങ്ങളെ ചുട്ടുകൊന്നതിനോട് കേന്ദ്രമന്ത്രിയുടെ പ്രതികരണം

v k singhദില്ലി:ഹരിയാനയില്‍ രണ്ടരവയസ്സും 11 മാസവും പ്രായമുള്ള രണ്ട് ദളിത് കുട്ടികളെ സവര്‍ണ്ണര്‍ തീകൊളുത്തി കൊലചെയ്ത സംഭവേെത്താച് നീചമായി പ്രതികരിച്ച് കേന്ദ്രമന്ത്രി വികെ സിങ്ങ് രംഗത്ത്.. ഒരു പട്ടിയെ ആരെങ്ങിലും കല്ലെറിഞ്ഞാല്‍ അതില്‍ സര്‍ക്കാരിനെന്ത് ഉത്തരവാദിത്വമാണുള്ളതെന്നാണ് വികെ സിങ്ങ് ചോദിച്ചത്. സര്‍ക്കാരിനെ ഈ സംഭവുമായി ബന്ധപ്പെടുത്തെണ്ടെന്നും ഇത് രണ്ട് കുടുംബങ്ങള്‍ തമ്മലുള്ള പ്രശനമാണെന്നുമാണ് കേന്ദ്രമന്ത്രിയുടെ കണ്ടെത്തല്‍.
സംഭവം വിവാദമായിട്ടും വികെ സിങ്ങ് പരാമര്‍ശം പിന്‍വലിക്കാന്‍ തയ്യാറായില്ല. താന്‍ പറഞ്ഞത് മറ്റൊര്‍ത്ഥത്തിലാണ് വായിക്കപ്പെട്ടതെന്നായിരുന്നു വികെസിങ്ങിന്റെ പ്രതികരണം.
തിങ്കളാഴചായാണ് ഹരിയാനയിലെ ഫരീദാബാദിനടുത്ത് സവര്‍ണവിഭാഗത്തില്‍ പെട്ടവര്‍ ദളിത് കുടുംബത്തില്‍ പെട്ട കുഞ്ഞുങ്ങളെ ചുട്ടുകൊന്നത്. ഈ കുട്ടുകളും കുടുംബവും ഉറങ്ങിക്കിടന്ന വീടിന്റെ ജനലിലൂടെ പെട്രേളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇവരുടെ മാതാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കൊലനടന്ന് മൂന്ന് ദിവസമായിട്ടും പോലീസ് മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്തിട്ടില്ല.
ബിജെപി മുഖ്യമന്ത്രിയായ മനോഹര്‍ ലാല്‍ ഖട്ടാറാണ് ഹരിയാന ഭരിക്കുന്നത്. ഇന്ന് കുട്ടികളുടെ പിതാവിനെ സന്ദര്‍ശിച്ചിരുന്നു. വലിയ പ്രതിഷേധമാണ് മുഖ്യമന്ത്രിക്കെതിരെ നാട്ടുകാര്‍ ഉയര്‍ത്തിയത്.

Related Articles