Section

malabari-logo-mobile

ദളിത് യുവാവിനെ പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ധിച്ചിതായി പരാതി: നടപടി എടുത്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് കുടുംബം.

HIGHLIGHTS : തിരൂരങ്ങാടി: ദളിത് വിഭാഗത്തില്‍ പെട്ടയാളെ പൊലിസ് ക്രൂരമായി മര്‍ദ്ദിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തതായി പരാതി. ദളിത് ലീഗ് മുന്‍ ട...

തിരൂരങ്ങാടി: ദളിത് വിഭാഗത്തില്‍ പെട്ടയാളെ പൊലിസ് ക്രൂരമായി മര്‍ദ്ദിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തതായി പരാതി. ദളിത് ലീഗ് മുന്‍ ട്രഷറര്‍ വള്ളിക്കുന്ന് അരിയല്ലൂര്‍ പടിഞ്ഞാറേതറയില്‍ ഗോപാലന്റെ മകന്‍ കിഷോര്‍(43)ആണ് പരപ്പനങ്ങാടി പൊലിസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ഹണി കെ.ദാസിനെതിരെ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കിയത്. തന്നെ സ്റ്റേഷനില്‍വെച്ച് ക്രൂരമായി മര്‍ദ്ദിച്ചതായും, ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും ഇയാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം വള്ളിക്കുന്ന് കരുമരക്കാട് എന്ന സ്ഥലത്തുവെച്ച് ബൈക്കില്‍ കയറിയിരുന്ന് മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന്് പരപ്പനങ്ങാടി എസ്.ഐ ഫോണ്‍ വാങ്ങി പൊലിസ് സ്റ്റേഷനിലേക്ക് വരാന്‍ ആവിശ്യപ്പെടുകയും അതുപ്രകാരം സ്റ്റേഷനില്‍ ഹാജരാവുകയും ചെയ്ത തന്നെ സിഐ സ്റ്റേഷനില്‍ വെച്ച് ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിക്കുകയും, കയ്യേറ്റം ചെയ്തുമെന്നുമാണ് പരാതി. ഫൈന്‍ അടക്കാന്‍ ഇപ്പോള്‍ പണമില്ലെന്നും കോടതിയില്‍ അടക്കാമെന്ന് പറഞ്ഞപ്പോള്‍ സിഐയുടെ അടുത്തുനിന്ന മര്‍ദ്ധനമേറ്റതെന്നും തിരൂരങ്ങാടിയില്‍ വിളിച്ചുചേര്‍ത്ത് വാര്‍ത്താസമ്മേളനത്തില്‍ കിഷോര്‍ ആരോപിച്ചു. തന്റെ ബൈക്ക് വീട്ടില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തതായും കിഷോര്‍ പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

sameeksha-malabarinews

മര്‍ദ്ദനത്തിലൂടെ തന്നെയും കുടുംബത്തെയും പൊതു സമൂഹത്തിനുമുന്പില്‍ അപമാനപ്പെടുത്തിയ സി.ഐക്കെതിരെ നിയമ നടപടികളെടുത്തില്ലെങ്കില്‍ പരപ്പനങ്ങാടി പൊലിസ് സ്റ്റേഷന് മുന്‍പില്‍ ആത്മഹത്യ ചെയ്യുമെന്ന് കിഷോറിന്റെ കുടുംബം പറഞ്ഞു. കിഷോറിന്റെ ഭാര്യ പ്രിന്‍സി, ബന്ധുക്കളായ പടിഞ്ഞാറേ തറയില്‍ രാജന്‍, സുരേഷ്, പറകേറ്റിത്തറയില്‍ മഹേഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!