ഓഖി ചുഴലിക്കാറ്റ് തിരുവനന്തപുരത്തിനും കന്യാകുമാരിക്കു മിടയില്‍;ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കന്യാകുമാരിക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെട്ട ഓക്കി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും കനത്ത മഴ തുടരുന്നു. കന്യാകുമാരി, നാഗര്‍കോവില്‍ മേഖലയിലും വീശിയടിച്ച ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലെ മലയോര മേഖലകളില്‍ വൈകുന്നേരം ആറു മുതല്‍ രാവിലെ ആറുവരെയുള്ള സമയങ്ങളില്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ശക്തമായ മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ശക്തമായ മഴയെ തുടര്‍ന്ന് നാഗര്‍കോവില്‍ -കൊച്ചുവേളി(56318),കൊച്ചുവേളി-നാഗര്‍കോവില്‍(56317),കൊല്ലം-കന്യാകുമാരി(66304),കന്യാകുമാരി-കൊല്ലം(66305)തുടങ്ങിയ ട്രെയിനുകള്‍ റദ്ദാക്കി.

Related Articles