ചെന്നൈ:ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി മാറി.നിലവില്‍ തമിഴ്‌നാട് തീരത്ത് നിന്നും ഏകദേശം 25 കിലോമീറ്റര്‍ അകലെയാണ് ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നത്.
ഡിറ്റ് വാ തീവ്രന്യൂനമര്‍ദമായി തമിഴ്‌നാടിന്റെ വടക്കന്‍ തീരത്തേയ്ക്ക് സഞ്ചരിയ്ക്കുന്നതിനിടെ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ന്യൂനമര്‍ദമായി മാറുകയായിരുന്നു. ന്യൂനമര്‍ദം 24 മണിക്കൂറിനുള്ളില്‍ ദുര്‍ബലമാകും.
അതെസമയം തമിഴ്‌നാടിന്റെ തീരദേശ മേഖലകളില്‍ മഴ തുടരുകയാണ്. ചെന്നൈ,ചെങ്കല്‍പേട്ട്,തിരുവള്ളൂര്‍,കാഞ്ചീപുരം ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. ഈ ജില്ലകളിലെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.അടുത്ത 24 മണിക്കൂറിനുള്ളിൽ, പ്രത്യേകിച്ച് നാഗപട്ടണം, മയിലാടുതുറൈ, തഞ്ചാവൂർ, ചെങ്കൽപ്പട്ട്, റാണിപേട്ട് തുടങ്ങിയ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്
അതെസമയം കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




