‘പട്ടിയെ വേണമെങ്കിലും കഴിച്ചോ’നിഖില വിമലിനെതിരെ സൈബര്‍ ആക്രമണം

കൊച്ചി: ഒരു ഓണ്‍ലൈന്‍ ചാനലിന് നടി നിഖില വിമല്‍ നല്‍കിയ അഭിമുഖത്തില്‍ ഭക്ഷണ ആവശ്യത്തിനായി മൃഗങ്ങളെ കൊല്ലുന്നതില്‍ വേര്‍തിരവ് കാണിക്കരുതെന്ന പ്രസ്താവനയ്ക്ക് പിന്നാലെയാണ് നടിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്.

‘പട്ടിയെ വേണമെങ്കിലും കഴിച്ചോ നിന്നോട് ആരെങ്കിലും കഴിക്കേണ്ടെന്ന് പറഞ്ഞോ’, അപ്പോള്‍ പശുവിന്റെ പാല്‍ മാത്രം കുടിച്ചാല്‍ പോരാ പട്ടിയുടെയും പൂച്ചയുടെയും ഒക്കെ കുടിക്കണം,കോഴിയുടെ പാലാണ് ഇവള്‍ കുടിച്ചതെന്ന് തോന്നുന്നു, നീ ഹിന്ദുവിന്റെ അപമാനം നീ ഹിന്ദുവിന്റെ വില കളഞ്ഞു…ഇത്തരത്തിലാണ് നിഖിലയ്ക്ക് എതിരായി വരുന്ന കമന്റുകള്‍.

നിഖില പുതിയതായി അഭിനയിച്ച ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായികുന്നു താരം.

‘ചെസ്സ് കളിയില്‍ ജയിക്കാന്‍ എന്താണ് വഴി? കുതിരയ്ക്ക് പകരം പശുവിനെ വെച്ചാല്‍ മതി. നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടില്ലല്ലോ’ എന്ന അവതാരകന്‍ പറഞ്ഞ കാര്യത്തിന് നിഖിലയുടെ മറുപടി’ നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പറ്റില്ല എന്ന സിസ്റ്റമില്ല. അങ്ങിനെ ഒരു സിസ്റ്റം കൊണ്ടുവന്നതല്ലെ. അത് നമ്മുടെ പ്രശ്‌നമല്ല. മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി ഒരു പരിഗണനയില്ല.വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്.അല്ലായെങ്കില്‍ എന്തിനെയും വെട്ടാം.കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല.വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നത് കൊണ്ടാണ്’ എന്നാണ് നിഖില പറഞ്ഞത്.’നമ്മുടെ നാട്ടില്‍ കോഴിയെയും മീനിനെയും കഴിക്കാന്‍ പാടില്ലെന്ന് പറയുന്നില്ലല്ലോ. അങ്ങിനെയാണെങ്കില്‍ നിങ്ങള്‍ മുഴുവനായും വെജിറ്റേറിയന്‍ ആകുക. ഒരു സാധനത്തിന് മാത്രമായി ലോകത്ത് പരിഗണന കൊടുക്കരുത്. ഞാന്‍ അങ്ങിനെ പരിഗണന കൊടുക്കുന്ന ഒരാളല്ല ഞാന്‍ എന്തും കഴിക്കും നിര്‍ത്തുകയാണെങ്കില്‍ എല്ലാം നിര്‍ത്തണം’ എന്നും നിഖില കൂട്ടിച്ചേര്‍ത്തു.

Share news
error: Content is protected !!
Scroll to Top