കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്റര്‍ (CUTEC) സുല്‍ത്താന്‍ ബത്തേരി കേന്ദ്രത്തില്‍ നിലവിലുള്ളതും മറ്റു കേന്ദ്രങ്ങളില്‍ ഉണ്ടാകാനിടയുള്ളതുമായ പ്രിന്‍സിപ്പല്‍ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തില്‍
നിയമനത്തിനായി 10-09-2024 തീയതിയിലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവരില്‍ യോഗ്യരായി കണ്ടെത്തിയവര്‍ക്കുള്ള അഭിമുഖം ജനുവരി 16-ന് നടക്കും. ഉദ്യോഗാര്‍ഥികള്‍ രാവിലെ 10.30-ന് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ ഹാജരാകണം. വിശദ വിജ്ഞാപനം വെബ്‌സൈറ്റില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



