താനൂര്‍ ഉണ്ണ്യാലില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

തിരൂര്‍ : താനൂര്‍ ഉണ്ണ്യാല്‍ കടപ്പുറത്ത് യുവാവിന് വെട്ടേറ്റു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഉണ്ണ്യാല്‍ ചെറുപുരയ്ക്കല്‍ ഹനീഫയുടെ മകന്‍ അക്ബറി(19)നാണ് വെട്ടേറ്റത്.

ഇന്ന് രാത്രി 9 മണിയോടെ ഉണ്യാല്‍ അഴീക്കല്‍ ഭാഗത്ത് വെച്ചാണ് ആക്രമണം നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അക്ബറിനെ കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വാഹനം കൊണ്ട് ബൈക്കിടിച്ച് വീഴ്ത്തി ആക്രമിക്കുകയായിരുന്നു.
ഗുരതരമായി പരിക്കേറ്റ അക്ബറിനെ ആദ്യം തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിക്കുയും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top