തായ്‌ലന്റില്‍ ട്രെയിന് മുകളിലേക്ക് ക്രെയിന്‍ തകര്‍ന്നുവീണു;22 മരണം;നിരവധി പേര്‍ക്ക് പരിക്ക്

തായ്‌ലന്‍ഡില്‍ ട്രെയിനിന് മുകളിലേക്ക് ക്രെയിന്‍ തകര്‍ന്ന് വീണ് അപകടം. അപകടത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ക്രെയിന്‍ ട്രെയിനിന് മുകളിലേക്ക് തകര്‍ന്നു വീണതാണ് പാളം തെറ്റാന്‍ കാരണമായതെന്ന് വാര്‍ത്താ ഏജന്‍സിയായ എഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഖോണ്‍ റാറ്റ്ചസിമ പ്രവിശ്യയിലെ സിഖിയോ ജില്ലയിലാണ് ദരുണമായ അപകടം നടന്നിരിക്കുന്നത്.ബാങ്കോക്കില്‍ നിന്ന് രാജ്യത്തിന്റെ വടക്കുകിഴക്കന്‍ പ്രവിശ്യയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.

ഇവിടെ ചൈനയുടെ സഹായത്തോടെ തായ്‌ലന്‍ഡില്‍ നടപ്പിലാക്കുന്ന 5.4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള അതിവേഗ റെയില്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവന്ന കൂറ്റന്‍ ക്രെയിന്‍ തകര്‍ന്ന് വീണതാണ് വലിയ ദുരന്തത്തിന് ഇടയാക്കിയത്. പാളത്തിലൂടെ കടന്നുപോവുകയായിരുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിന്‍ വീഴുകയും, ഇതേത്തുടര്‍ന്ന് ട്രെയിന്‍ പാളം തെറ്റി തീപിടിക്കുകയും ചെയ്തുവെന്നാണ് വിവരം.അപകടത്തെത്തുടര്‍ന്ന് ട്രെയിനിലുണ്ടായ തീ പൂര്‍ണ്ണമായും അണച്ചതായും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുകയാണെന്നും പോലീസ് അറിയിച്ചു.

‘രാവിലെ 9:00 മണിയോടെ, മുകളില്‍ നിന്ന് എന്തോ താഴേക്ക് വീഴുന്നത് പോലുള്ള ഒരു വലിയ ശബ്ദം താന്‍ കേട്ടതായും തുടര്‍ന്ന് രണ്ട് സ്‌ഫോടനങ്ങള്‍ ഉണ്ടായതായും സംഭവസ്ഥലത്തുണ്ടായിരുന്ന പ്രദേശവാസിയായ 54 വയസ്സുള്ള മിത്ര്‍ ഇന്റര്‍പാന്യ പറഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top