പരപ്പനങ്ങാടി നഗരസഭയിലേക്ക് സിപിഐഎം മാര്‍ച്ച്

പരപ്പനങ്ങാടി :പരപ്പനങ്ങാടി നഗരസഭയിലേക്ക് സിപിഐഎം മാര്‍ച്ച് നടത്തി. പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയുടെ കെടുകാര്യസ്ഥതക്കെതിരെയാണ് സിപിഐ എം ബഹുജന മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. വെള്ളക്കെട്ടിന് പരിഹാരം കാണുക, തകര്‍ന്നു കിടക്കുന്ന ഗ്രാമീണ റോഡുകള്‍ ഗതാഗത യോഗ്യമാക്കുക, ഭൂരഹിത ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുക, ഊര്‍പ്പായി ചിറയും പൊതുകുളങ്ങളും നവീകരിച്ച് കുടിവെള്ള ക്ഷാമം പരിഹരിക്കുക, പരപ്പനങ്ങാടിയുടെ ഭാവി പുരോഗതിക്ക് ഉതകുന്ന തരത്തില്‍ ബസ് സ്റ്റാന്റ് നിര്‍മ്മിക്കുക, പരപ്പനങ്ങാടി ബീച്ചും കടലുണ്ടി പുഴയും കേന്ദ്രമാക്കി ടൂറിസം പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്.

അഞ്ചപ്പുരയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് മുന്‍സിപ്പല്‍ ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു.
സിപിഐ എം പരപ്പനങ്ങാടി, നെടുവ, ചെട്ടിപ്പടി ലോക്കല്‍ കമ്മറ്റികളുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടന്നത്.

മാര്‍ച്ച് സിപിഐ എം ജില്ല സെക്രട്ടറിയേറ്റംഗം ഇ ജയന്‍ ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ എന്‍ എം ഷമേജ് അധ്യക്ഷനായി. തിരൂരങ്ങാടി ഏരിയ സെക്രട്ടറി തയ്യില്‍ അലവി, ഏരിയ കമ്മറ്റിയംഗം ടി കാര്‍ത്തികേയന്‍, പാലക്കണ്ടി വേലായുധന്‍, എം പി സുരേഷ് ബാബു, കെ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ കെ ജയചന്ദ്രന്‍ സ്വാഗതവും എം ബൈജു നന്ദിയും പറഞ്ഞു.

Share news
error: Content is protected !!
Scroll to Top