കുട്ടിരായിന്‍ മരക്കാരകത്ത് കമ്മുക്കുട്ടി(82) നിര്യാതനായി

obit photo k m KAMMUKUTTYതാനൂര്‍: സിപിഐഎമ്മിന്റെ ആദ്യകാല നേതാവ് നടക്കാവ് സ്വദേശി കുട്ടിരായിന്‍ മരക്കാരകത്ത് കമ്മുക്കുട്ടി(82) നിര്യാതനായി. ബോംബെ നേവി സമരം, ബീഡി കാം കാര്‍ സമരം, ഗോവ വിമോചന സമരം, അടിയന്തിരാവസ്ഥാ വിരുദ്ധസമരം, കുടികടപ്പ് സമരങ്ങള്‍ എന്നിവയില്‍ പങ്കെടുക്കുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. സിപിഎം തിരൂര്‍ ഏരിയാകമ്മിറ്റി അംഗം, മത്സ്യത്തൊഴിലാളി യൂണിയന്‍, ബീഡിതൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ പരേതയായ ഖദീജ എന്ന മാളുമ്മു. മക്കള്‍: അബ്ദുള്‍ ഖാദര്‍ എന്ന ബാബു, ജമീല, സക്കീന, സാജിത. മരുമക്കള്‍: കെ.അസീസ്, വാഹിദ്, നിസാര്‍,റംല,ഹൈറുന്നീസ.

Share news
error: Content is protected !!
Scroll to Top