നവീകരിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം തുറന്ന് കൊടുത്തു

Indore Stadium 1മലപ്പുറം:നവീകരിച്ച പ്രിയദര്‍ശിനി ഇന്‍ഡോര്‍ സ്റ്റേഡിയം ജില്ലാ കലക്റ്റര്‍ കെ.ബിജു ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ എട്ട് ലക്ഷം ഉപയോഗിച്ചാണ് സ്റ്റേഡിയം നവീകരിച്ചത്. നവീകരണത്തിന്റെ ഭാഗമായി പുതിയ ലൈറ്റ് സംവിധാനം ഒരുക്കുകയും തറ മാറ്റുകയും ചെയ്തിട്ടുണ്ട്.
ഇന്‍ഡോര്‍ സ്റ്റേഡിയത്തോടനുബന്ധിച്ച് 10 മീറ്റര്‍ എയര്‍ റൈഫിള്‍ മത്സരത്തിനും പരിശീലനത്തിനുമുള്ള സൗകര്യം ഒരുക്കാന്‍ രണ്ടാംഘട്ട നവീകരണം നടത്തും. ടേബിള്‍ ടെന്നീസ്, റസ്‌ലിങ്, ജൂഡോ എന്നിവയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പരിശീലനം നല്‍കാനും സ്‌പോര്‍ട്‌സ് കൗണ്‍സിലിന് പദ്ധതിയുണ്ട്.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് എസ്.കെ ഉണ്ണി, എക്‌സി. കമ്മിറ്റി അംഗം ഋഷികേഷ് കുമാര്‍, സി. സുരേഷ്, ഷട്ടില്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് കൂത്രാടന്‍, സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top