റെയില്‍വേ അവഗണനക്കെതിരെ സിപിഐഎം ജനകീയ ധര്‍ണ നടത്തി

അരിയല്ലൂര്‍:വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്റെ കിഴക്കുഭാഗത്തുള്ളവര്‍ക്ക്
വള്ളിക്കുന്ന് അങ്ങാടിയിലേക്ക് കടക്കാന്‍ കഴിയാത്ത വിധം റെയില്‍വേ തടസ്സപ്പെടുത്തിയ സഞ്ചാര സ്വതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം അരിയല്ലൂര്‍ ലോക്കല്‍ കമ്മിറ്റി ജനകീയ ധര്‍ണ നടത്തി.

ജില്ലാ കമ്മിറ്റിയംഗം വി.പി. സോമസുന്ദരന്‍ ഉദ്ഘാടനം ചെയ്തു.പി.വിനീഷ് അധ്യക്ഷനായി. ഹൃഷികേശ് കുമാര്‍ പി, വിനയന്‍ പാറോല്‍ , ടി.പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. ഇ അനീഷ് സ്വാഗതം പറഞ്ഞ യോഗത്തിന് അഖില്‍ മംഗലശ്ശേരി നന്ദി രേഖപ്പെടുത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top