
ഭിന്നശേഷിക്കാരെ നേതൃനിരയിലേക്ക് ഉയര്‍ത്തണം : വി.സി
ഭിന്നശേഷിക്കാരെ ഉള്‍ക്കൊള്ളുക എന്നതില്‍ നിന്ന് അവരെ നേതൃനിരയിലേക്ക് എത്തിക്കുക എന്നതിലേക്ക് നമ്മുടെ സമൂഹം മാറണമെന്ന് കാലിക്കറ്റ് സര്‍വകാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലാ എജ്യുക്കേഷന്‍ പഠനവകുപ്പും ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായുള്ള കോഴിക്കോട്ടെ കോമ്പോസിറ്റ് റീജണല്‍ സെന്റര്‍ ഫോര്‍ സ്‌കില്‍ ഡെവലപ്‌മെന്റും ചേര്‍ന്ന് സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി വിഭാഗക്കാരുടെ പ്രത്യേകമായ കഴിവുകളെ നാം പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതോടൊപ്പം അവര്‍ക്ക് സമൂഹത്തെ നയിക്കാനുള്ള അവസരങ്ങള്‍ കൂടി നാം ഒരുക്കേണ്ടതുണ്ടെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. ചടങ്ങില്‍ സി.ആര്‍.സി. ഡയറക്ടര്‍ ഡോ. കെ.എന്‍. റോഷന്‍ ബിജലി അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗം ഡോ. ടി. വസുമതി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ ഡോ. പി.ടി. ബാബുരാജ് മുഖ്യാതിഥിയായിരുന്നു. ഡോ. ടി.വി. സുനിഷ്, എജ്യുക്കേഷന്‍ പഠനവകുപ്പ് മേധാവി ഡോ. സി.എം. ബിന്ദു, ഡോ. ജി. മനോജ് പ്രവീണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കാലിക്കറ്റിൽ ഹാഫ് മാരത്തോൺ ഏഴിന്
2024 – 2025 വർഷത്തെ കാലിക്കറ്റ് സർവകലാശാലാ അത്‌ലറ്റിക് മീറ്റിനോടനുബന്ധിച്ചുള്ള ഹാഫ് മാരത്തോൺ മത്സരങ്ങൾ ഡിസംബർ ഏഴിന് രാവിലെ 6.30-ന് സർവകലാശാലാ ക്യാമ്പസിൽ നടക്കും. ആറിന് വൈകിട്ട് 4.30 വരെ രജിസ്‌ട്രേഷനുള്ള സൗകര്യമുണ്ടാകും. പങ്കെടുക്കാൻ താത്‌പര്യമുള്ളവർ കോളേജ് പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രവും അംഗീകൃത മെഡിക്കൽ പ്രാക്ടീഷണറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും സഹിതം ഹാജരാകണം. അന്തർ സർവകലാശാലാ അത്‌ലറ്റിക് മീറ്റ് ഡിസംബർ 15, 16, 17 തീയതികളിൽ സി.എച്ച്. എം.കെ. സ്റ്റേഡിയത്തിൽ നടക്കും. കേരളത്തിലെ ഏറ്റവും വലിയ കോളേജ് അത്‌ലറ്റിക് മേളയാണ് കാലിക്കറ്റ് സർവകലാശാലാ സിന്തറ്റിക് ട്രാക്കിൽ നടത്തുന്നത്. 400-ൽ പരം അഫിലിയേറ്റഡ് കോളേജുകളിൽ നിന്നായി 1500 ഓളം കായിക താരങ്ങൾ മീറ്റിൽ പങ്കെടു ക്കും. കൂടുതൽ വിവരങ്ങളൾക്ക് 9645620771.
ഓഡിറ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷ
കാലിക്കറ്റ് സർവകലാശാലാ (2020 പ്രവേശനം) പ്രൈവറ്റ് രജിസ്‌ട്രേഷൻ / (2019, 2021 പ്രവേശനം) വിദൂര വിഭാഗം – ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ. വിദ്യാർഥികളുടെ ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ഓഡിറ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷകൾക്ക് ഓൺലൈനായി 17 വരെ അപേക്ഷിക്കാം. പരീക്ഷയുടെ ഷെഡ്യൂളും പരീക്ഷാ ഓൺലൈൻ ലിങ്കും പിന്നീട് പ്രസിദ്ധീകരിക്കും. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ. ഫോൺ : 0494 2400288, 2407356.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ( 2022 പ്രവേശനം ) വിവിധ ബി.വോക്. നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യൂ. സെപ്റ്റംബർ 2023, രണ്ടാം സെമസ്റ്റർ എം.എ. സോഷ്യോളജി ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




