നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം എറണാകുളം സിപിഐഎമ്മില്‍ കൂട്ട നടപടി

Assembly election defeat Mass action in Ernakulam CPI (M)

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എറണാകുളം: നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയില്‍ കൂട്ട നടപടി. തൃക്കാക്കര, തൃപ്പൂണിത്തുറ, പിറവം, പെരുമ്പാവൂര്‍ മണ്ഡലങ്ങളിലെ തോല്‍വിയിലാണ് നടപടി. സിപിഐഎമ്മിന് വലിയ ആഘാതമായ തൃപ്പൂണിത്തുറ മണ്ഡലത്തിലെ എം സ്വരാജിന്റെ പരാജയത്തില്‍ സിഎന്‍ സുന്ദരനെതിരെ നടപടിയെടുത്തു. ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്ന് ഒഴിവാക്കി. പെരുമ്പാവൂരിലെ പരാജയത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്‍സി മോഹനനെതിരായ നടപടി പരസ്യ ശാസനയില്‍ ഒതുങ്ങി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

തൃക്കാക്കര മണ്ഡലത്തിലെ പരാജയത്തില്‍ സികെ മണിശങ്കറിനെ സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവാക്കി. വൈറ്റില ഏരിയ സെക്രട്ടറിയായിരുന്ന കെഡി വിന്‍സെന്റിനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ആയിരുന്ന ഷാജു ജേക്കബിനെ എറണാകുളം ജില്ല കമ്മിറ്റിയില്‍ നിന്നും, ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കി. കൂത്താട്ടുകുളം പാര്‍ട്ടി ഓഫീസ് സെക്രട്ടറിയെ അരുണിനെയും മാറ്റിയിട്ടുണ്ട്. പിറവം മണ്ഡലത്തിലെ പരാജയത്തിലാണ് നടപടി.

തൃപ്പുണിത്തുറ, പിറവം, തൃക്കാക്കര, പെരുമ്പാവൂര്‍ മണ്ഡലങ്ങളിലെ തോല്‍വി സംബന്ധിച്ച് അന്വേഷണം നടത്താന്‍ നേരേത്ത ഗോപി കോട്ടമുറിക്കല്‍, കെജെ ജേക്കബ്, സിഎം ദിനേശ്മണി, പിഎം ഇസ്മായില്‍ എന്നിവര്‍ അടങ്ങിയ സമിതിയെ പാര്‍ട്ടി നിയോഗിച്ചിരുന്നു. മണ്ഡലങ്ങളുടെ ചുമതലയുണ്ടായിരുന്ന നേതാക്കളുടെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സമിതി റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടില്‍ സെപ്റ്റംബര്‍ 15 ന് മുന്‍പ് നടപടിയുണ്ടാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •