തിരൂരങ്ങാടി താലൂക്ക് ആശുപത്രി ജനറല്‍ ആശുപത്രിയാക്കി ഉയര്‍ത്തണം: സിപിഐഎം ഏരിയ സമ്മേളനം

HIGHLIGHTS : CPIM area conference should upgrade Tirurangadi taluk hospital to general hospital

തിരൂരങ്ങാടി താലൂക്ക് ആശുപത്രി ജനറല്‍ ആശുപത്രിയാക്കി ഉയര്‍ത്തണമെന്ന് സി.പി.ഐ.എം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയില്‍ മൂന്ന് ജില്ലാ ആശുപത്രികളുണ്ടെങ്കിലും ഒരറ്റ ജനറല്‍ ആശുപത്രിയില്ല.
ജനസംഖ്യ അനുപാതികമായി മലപ്പുറം ജില്ലയില്‍ ഒരു ജനറല്‍ ആശുപത്രിയെങ്കിലും അനിവാര്യമാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി, കാലിക്കറ്റ് എയര്‍പോര്‍ട്ട്, തീരദേശ മേഖല, ദേശിയ പാത, റയില്‍ പാളം എന്നിവയെല്ലാം അടങ്ങിയ തിരൂരങ്ങാടി താലൂക്കിലെ ഈ സര്‍ക്കാര്‍ ആശുപത്രി ജനറല്‍ ആശുപത്രിയാക്കുന്നതിന് വേണ്ടി എല്ലാ സ്ഥല സൗകര്യവും മറ്റുമുണ്ട്. ആയതിനാല്‍ ഈ ആശുപത്രി ജനറല്‍ ആശുപത്രിയാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

തിരൂരങ്ങാടി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ (സി കെ ബാലന്‍ നഗറില്‍) രണ്ടാം ദിനമായ വെള്ളിയാഴ്ച്ച തിരൂരങ്ങാടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം പി ഇസ്മായില്‍, എന്‍ എം ഷമേജ്, ഉണ്ണി അമ്പാറ, കെ ധര്‍മ്മരാജന്‍, കെ ഉണ്ണികൃഷ്ണന്‍, കെ വി സയ്യിദലി മജീദ് എന്നിവര്‍ പ്രമേയങ്ങളും എം മുഹമ്മദ് സിയാദ് ക്രിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയ്ക്ക് സംസ്ഥാന കമ്മിറ്റി അംഗം വി പി സാനു, ഏരിയ സെക്രട്ടറി തയ്യില്‍ അലവി,എന്നിവര്‍ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ഇ ജയന്‍, വി രമേഷന്‍ ജില്ലാ കമ്മിറ്റി അംഗം വി പി സോമസുന്ദരന്‍ എന്നിവര്‍ സംസാരിച്ചു. 15 അംഗ ഏരിയ കമ്മിറ്റിയെയും സെക്രട്ടറിയായി തയ്യില്‍ അലവിയെയും വീണ്ടും ഐക്യകണ്ഠനെ തിരഞ്ഞെടുത്തു.

sameeksha-malabarinews

സമ്മേളനത്തിന് സമാപനം കുറിച്ച് കരിപറമ്പില്‍ നിന്ന് ബാന്‍ഡ് വാദ്യങ്ങളുടെ അകമ്പടിയോടെ റെഡ് വളണ്ടിയര്‍ മാര്‍ച്ചും പൊതുപ്രകടനവും നടന്നു. ചെമ്മാട് കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നടന്ന പൊതുസമ്മേളനം ഡോ: കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി തയ്യില്‍ അലവി അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയന്‍, ജില്ലാ കമ്മിറ്റി അംഗം വി പി സോമസുന്ദരന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ: സി ഇബ്രാഹിംകുട്ടി സ്വാഗതവും തിരൂരങ്ങാടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം പി ഇസ്മായില്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗാനമേളയോടെയുള്ള കലാപ്രകടനങ്ങള്‍ നടന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!