Section

malabari-logo-mobile

 തിരുവല്ലയിൽ സിപിഐഎം നേതാവിന്റെ കൊലപാതകം; നാലു പേർ പിടിയിൽ

HIGHLIGHTS : CPI (M) leader killed in Thiruvalla; Four arrested

തിരുവല്ലയിൽ സിപിഐ എം നേതാവിൻറെ കൊലപാതകത്തിൽ നാലുപേർ പിടിയിൽ. പായിപ്പാട് സ്വദേശി പ്രമോദ്, ചാത്തങ്കേരി സ്വദേശി ജിഷ്ണു, കണ്ണൂർ സ്വദേശി ഫൈസി, വേങ്ങൽ സ്വദേശി നന്ദു എന്നിവരാണ് പിടിയിലായത്. ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

തിരുവല്ല നെടുമ്പ്രം ചാത്തങ്കരി മുക്കിന് അര കിലോമീറ്റർ മാറിയുള്ള കലുങ്കിന് അടുത്ത് വെച്ചാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിനെ ക്രൂരമായി കൊലപ്പെടുത്തിയത്. പിന്നാലെ മൂന്ന് ബൈക്കുകളിലായെത്തിയ 5 അംഗ അക്രമിസംഘം തടഞ്ഞുനിർത്തിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ രക്ഷപ്പെടാൻ ശ്രമിച്ച സന്ദീപിനെ സമീപത്തെ വയലിൽ വെള്ളക്കെട്ടിലിട്ട് അതിക്രൂരമായി വെട്ടിയും കുത്തിയുമാണ് കൊലപ്പെടുത്തിയത്. ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാർ ക്കെതിരെ പ്രതികൾ ആയുധങ്ങൾ കാട്ടി ഭീഷണിമുഴക്കി. ഇതിനു ശേഷമാണ് സംഘം ഓടി രക്ഷപ്പെട്ടത് .

sameeksha-malabarinews

ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ തിരുവല്ല സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!