
മലപ്പുറം:കോവിഡ് വാക്‌സിന്‍ വിതരണം ജില്ലയില്‍ പുരോഗമിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ 13,41,561 പേരാണ് ഇതുവരെ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചത്. ഇതില്‍ 10,02,143 പേര്‍ക്ക് ഒന്നാം ഡോസും 3,39,418 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.
18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 2,08,532 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 37,262 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 45 വയസിനു മുകളില്‍ പ്രായമുള്ള 6,93,740 പേര്‍ക്ക് ആദ്യഘട്ട വാക്‌സിനും 2,39,835 പേര്‍ക്ക് രണ്ടാം ഘട്ട വാക്‌സിനുമാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 43,988 പേര്‍ക്ക് ഒന്നാം ഡോസും 30,305 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.
കോവിഡ് മുന്നണി പോരാളികളില്‍ 22,336 പേര്‍ക്ക് ഒന്നാം ഡോസും 19,116 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,900 പേര്‍ രണ്ടാം വാക്‌സിന്‍ സ്വീകരിച്ചു. നേരത്തെ 33,547 പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്‌സിന്‍ നല്‍കിയിരുന്നു.




