മലപ്പുറം ജില്ലയില്‍ 91 പേര്‍ക്ക് കൂടി കോവിഡ്

മലപ്പുറം: ജില്ലയില്‍ ഇന്ന് 91 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 78 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഏഴ് പേര്‍ക്ക് ഉറവിടമറിയാതെയാണ് കോവിഡ് 19 ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന രണ്ട് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേ സമയം 210 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 7,469 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

46,966 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതര ജില്ലക്കാരുള്‍പ്പെടെ 2,263 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 2,172 പേരാണ് മലപ്പുറം ജില്ലക്കാരായുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 341 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,270 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
എ.ആര്‍ നഗര്‍ – 03, അരീക്കോട് – 03, അതവനാട് – 03, ഇരിമ്പിളിയം – 01, കാലടി – 01, കണ്ണമംഗലം – 01, കൊണ്ടോട്ടി – 05, മമ്പാട് – 01, മങ്കട – 01, മാറഞ്ചേരി – 01, മേലാറ്റൂര്‍ – 01, ഊരകം – 01, ഒതുക്കുങ്ങല്‍ – 04, ഒഴൂര്‍ – 10, പരപ്പനങ്ങാടി – 04, പെരിന്തല്‍മണ്ണ – 04, പൊന്നാനി – 08, താനൂര്‍ – 02, താനാളൂര്‍ – 05, താഴെക്കോട് – 02, ഊര്‍ങ്ങാട്ടിരി – 01, വള്ളിക്കുന്ന് – 13, വളവന്നൂര്‍ – 01, വാഴക്കാട് – 02.
ഉറവിടമറിയാതെ രോഗബാധിതരായവര്‍
വളവന്നൂര്‍ – 01, പെരിന്തല്‍മണ്ണ – 01, കുഴിമണ്ണ – 01, വാഴക്കാട് – 01, തൃക്കലങ്ങോട് – 01, എടവണ്ണ – 01, തനാളൂര്‍ -01.
ഇതര രാജ്യങ്ങളില്‍ നിന്നെത്തിയവര്‍
ചുങ്കത്തറ – 01, പാണ്ടിക്കാട് – 01.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍
തിരൂരങ്ങാടി – 03, തെന്നല – 01.
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 78 പേര്‍ക്ക് വൈറസ്ബാധ
ഉറവിടമറിയാതെ രോഗബാധിതരായവര്‍ ഏഴ് പേര്‍
രോഗബാധിതരായി ചികിത്സയില്‍ 2,263 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 46,966 പേര്‍

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 

Share news
error: Content is protected !!
Scroll to Top