തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കോവിഡ്-19. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് അദ്ദേഹം. തിരുവനന്തപുരം ജഗതിയിലെ വസതിയിലാണ് അദ്ദേഹം നിരീക്ഷണത്തില്‍ കഴിയുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഉമ്മന്‍ചാണ്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് മുഖ്യമന്ത്രി നിരീക്ഷണത്തില്‍ കഴിയുന്നത്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത് എന്നതാണ് ഏറെ ശ്രദ്ധേയം.
മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കും വോട്ടെടുപ്പ് ദിവസം കോവിഡ് സ്ഥിരീകരിച്ചു. മരുമകന്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റുമായ പി.എ. മുഹമ്മദ് റിയാസിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.




