മലപ്പുറം ജില്ലയില്‍  264 പേര്‍ക്ക് കോവിഡ്

Experts say reintroducing mass testing will help officials manage the rise. / Photo Credit : BBC

മലപ്പുറം :ജില്ലയില്‍ ചൊവ്വാഴ്ച   264  പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 258 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത അഞ്ച് കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരാള്‍ക്ക് യാത്രക്കിടയിലാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 5856 സാമ്പിളുകളാണ് പരിശോധിച്ചത്.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ജില്ലയില്‍ 63,07,370 ഡോസ് വാക്സിന്‍ നല്‍കി

ജില്ലയില്‍ 63,07,370 ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഇതില്‍ 15 വയസിന് മുകളില്‍ പ്രായമുള്ള 34,26,455 പേര്‍ക്ക് ഒന്നാം ഡോസും 28,31,219 പേര്‍ക്ക് രണ്ടാം ഡോസും 49,696 പേര്‍ക്ക് കരുതല്‍ ഡോസ്           വാക്‌സിനുമാണ് നല്‍കിയത്.

Share news
error: Content is protected !!
Scroll to Top