മലപ്പുറം ജില്ലയില്‍ മൂവായിരം കടന്ന് കോവിഡ്;3831 പേര്‍ക്ക് വൈറസ് ബാധ

മലപ്പുറം :ജില്ലയില്‍ ബുധനാഴ്ച ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 3,831 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 12.26 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. കഴിഞ്ഞ ദിവസം ഇത് 13.97 ശതമാനമായിരുന്നു. ബുധനാഴ്ച രോഗബാധിതരില്‍ 3,679 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 84 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. കൂടാതെ വിദേശത്ത് നിന്ന് ജില്ലയിലെത്തിയ 28 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 39 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 1,501 പേര്‍ കോവിഡ് ബാധിതരായി ജില്ലയില്‍ മരണപ്പെട്ടതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു

2,557 പേരാണ് ബുധനാഴ്ച ജില്ലയില്‍ കോവിഡ് മുക്തരായത്. ഇതോടെ ജില്ലയില്‍ രോഗം ഭേദമായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയവരുടെ എണ്ണം 3,69,778 ആയി. 63,057 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 22,886 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 669 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 411 പേരും 158 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 472 പേരും ശേഷിക്കുന്നവര്‍ വീടുകളിലുമാണ് കഴിയുന്നത്.

ആരോഗ്യ ജാഗ്രത ഉറപ്പാക്കണം

രോഗ ലക്ഷണങ്ങള്‍ ഉള്ളവരും കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായിട്ടുള്ളവരും വീടുകളില്‍ പ്രത്യേകം നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്. വീട്ടിലെ മറ്റംഗങ്ങള്‍ക്ക് രോഗം പകരാതിരിക്കുന്നതിനും കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുന്നതിനുമായി കോവിഡ് പരിശോധനയ്ക്ക് വിധേയരാകുകയും വേണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ജൂലൈ 28) രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 20
ആലങ്കോട് 37
ആലിപ്പറമ്പ് 29
അമരമ്പലം 107
ആനക്കയം 65
അങ്ങാടിപ്പുറം 29
അരീക്കോട് 35
ആതവനാട് 78
ഊരകം 21
ചാലിയാര്‍ 34
ചീക്കോട് 29
ചേലേമ്പ്ര 11
ചെറിയമുണ്ടം 17
ചെറുകാവ് 28
ചോക്കാട് 28
ചുങ്കത്തറ 56
എടക്കര 56
എടപ്പറ്റ 11
എടപ്പാള്‍ 27
എടരിക്കോട് 45
എടവണ്ണ 63
എടയൂര്‍ 29
ഏലംകുളം 28
ഇരിമ്പിളിയം 15
കാലടി 31
കാളികാവ് 47
കല്‍പകഞ്ചേരി 07
കണ്ണമംഗലം 26
കരുളായി 42
കരുവാരക്കുണ്ട് 70
കാവനൂര്‍ 37
കീഴാറ്റൂര്‍ 16
കീഴുപറമ്പ് 27
കോഡൂര്‍ 35
കൊണ്ടോട്ടി 70
കൂട്ടിലങ്ങാടി 41
കോട്ടക്കല്‍ 31
കുറുവ 42
കുറ്റിപ്പുറം 49
കുഴിമണ്ണ 26
മക്കരപ്പറമ്പ് 16
മലപ്പുറം 59
മമ്പാട് 52
മംഗലം 26
മഞ്ചേരി 106
മങ്കട 24
മാറാക്കര 47
മാറഞ്ചേരി 22
മേലാറ്റൂര്‍ 33
മൂന്നിയൂര്‍ 19
മൂര്‍ക്കനാട് 80
മൂത്തേടം 47
മൊറയൂര്‍ 19
മുതുവല്ലൂര്‍ 10
നന്നമ്പ്ര 20
നന്നംമുക്ക് 11
നിലമ്പൂര്‍ 39
നിറമരുതൂര്‍ 04
ഒതുക്കുങ്ങല്‍ 32
ഒഴൂര്‍ 15
പള്ളിക്കല്‍ 33
പാണ്ടിക്കാട് 56
പരപ്പനങ്ങാടി 25
പറപ്പൂര്‍ 54
പെരിന്തല്‍മണ്ണ 61
പെരുമണ്ണ ക്ലാരി 16
പെരുമ്പടപ്പ് 16
പെരുവള്ളൂര്‍ 64
പൊന്മള 26
പൊന്മുണ്ടം 23
പൊന്നാനി 85
പൂക്കോട്ടൂര്‍ 26
പോരൂര്‍ 21
പോത്തുകല്ല് 24
പുലാമന്തോള്‍ 42
പുളിക്കല്‍ 36
പുല്‍പ്പറ്റ 17
പുറത്തൂര്‍ 20
പുഴക്കാട്ടിരി 30
താനാളൂര്‍ 28
താനൂര്‍ 08
തലക്കാട് 20
തവനൂര്‍ 25
താഴേക്കോട് 39
തേഞ്ഞിപ്പലം 30
തെന്നല 23
തിരുനാവായ 57
തിരുവാലി 54
തൃക്കലങ്ങോട് 31
തൃപ്രങ്ങോട് 58
തുവ്വൂര്‍ 56
തിരൂര്‍ 35
തിരൂരങ്ങാടി 20
ഊര്‍ങ്ങാട്ടിരി 28
വളാഞ്ചേരി 76
വളവന്നൂര്‍ 08
വള്ളിക്കുന്ന് 22
വട്ടംകുളം 20
വാഴക്കാട് 33
വാഴയൂര്‍ 18
വഴിക്കടവ് 115
വെളിയങ്കോട് 33
വേങ്ങര 38
വെട്ടത്തൂര്‍ 15
വെട്ടം 24
വണ്ടൂര്‍ 66

Share news
error: Content is protected !!
Scroll to Top