തയ്യല്‍ തൊഴിലാളികള്‍ക്ക് കോവിഡ് ധനസഹായമായി സര്‍ക്കാര്‍ നല്‍കുന്ന 1000 രൂപ ലഭിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ബോര്‍ഡില്‍ സമര്‍പ്പിച്ചിട്ടില്ലാത്ത തൊഴിലാളികള്‍ www.welfare.in എന്ന വെബ്‌സൈറ്റ് മുഖേന ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സഹിതം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ബാങ്ക് പാസ് ബുക്ക്/ആധാര്‍ കാര്‍ഡ്/ക്ഷേമനിധി പാസ്ബുക്ക്, ക്ഷേമ നിധി തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് ജില്ലാ ഓഫീസുകളില്‍ തപാല്‍ മുഖേനയോ ട്രേഡ് യൂനിയന്‍ മുഖേനയോ നേരിട്ടോ നല്‍കണം. തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍/ ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തവരുമായ എല്ലാ തൊഴിലാളികള്‍ക്കും ധന സഹായത്തിന് അര്‍ഹതയുണ്ട്. ഫോണ്‍:0483 2738989.



