മലപ്പുറം ജില്ലയില്‍ സ്ഥിതി ആശങ്കാജനകം;1,040 പേര്‍ക്ക് കോവിഡ്

മലപ്പുറം:കോവിഡ് 19 ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ച് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. വൈറസ് ബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നത്. സെപ്റ്റംബര്‍ 28ന് രോഗബാധിതരുടെ എണ്ണം അല്‍പം കുറഞ്ഞെങ്കിലും ഇന്ന്  പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരം കവിയുകയായിരുന്നു. 1,040 പേര്‍ക്ക് ഒരു ദിവസം രോഗബാധ സ്ഥിരീകരിക്കുന്നു എന്നത് ആശങ്കാജനകമായ സ്ഥിതിയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജന സഹകരണം കൂടുതല്‍ ഉറപ്പാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

ജില്ലയില്‍ ആദ്യമായാണ് രോഗബാധിതരുടെ എണ്ണം ആയിരം കടക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഇതര വകുപ്പുകളുമായി ചേര്‍ന്ന് നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുമ്പോഴും ആരോഗ്യ ജാഗ്രത പാലിക്കുന്നതിലെ അലംഭാവമാണ് രോഗബാധിതര്‍ വന്‍തോതില്‍ വര്‍ധിക്കാന്‍ കാരണമായിരിക്കുന്നതെന്നാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ രോഗപ്രതിരോധത്തിനായുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചകളും അനുവദിക്കില്ല. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നതിനിടെ നിയന്ത്രണങ്ങളില്‍ നല്‍കുന്ന ഇളവുകള്‍ യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യാന്‍ പാടില്ല.

പൊതുജനാരോഗ്യ സംരക്ഷണം സാമൂഹ്യ ഉത്തരവാദിത്തമാണെന്ന് തിരിച്ചറിഞ്ഞുള്ള ജനകീയ ഇടപെടലാണ് ആവശ്യം. വിവാഹം, മരണാനന്തര ചടങ്ങുകള്‍, മറ്റ് പൊതു പരിപാടികള്‍ തുടങ്ങിയവയില്‍ നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്നത് അനുവദിക്കില്ല. ഇക്കാര്യത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജനപങ്കാളിത്തത്തോടെ കോവിഡ് വ്യാപനം കുറക്കാനാകുമെന്നും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് നടത്തുന്ന രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

ആലങ്കോട് -20
അലനല്ലൂര്‍ -1
ആലിപ്പറമ്പ് -4
അമരമ്പലം -1
ആനക്കയം-8
അങ്ങാടിപ്പുറം-11
എ ആര്‍ നഗര്‍-6
അരീക്കോട്-7
അരിയല്ലൂര്‍-2
അതളൂര്‍-1
ആതവനാട്-6
ഭാവനപ്പറമ്പ്-1
ചീരേയമുണ്ടം – 9
ചേളകത്ത്-2
ചേലേമ്പ്ര-7
ചെറുകാവ- 3
ചെറുകോട്-1
ചൊക്കാട്-2
ചുങ്കത്തറ-1
സി.കെ നഗര്‍-1
ഏലംകുളം-2
എടക്കര-2
എടപ്പറ്റ-3
എടപ്പാള്‍-7
എടരിക്കോട് -5
എടവണ്ണ-1
എടയൂര്‍ -5
കാലടി-2
കാളികാവ്-8
കല്‍പ്പകഞ്ചേരി-9
കണ്ണമംഗലം-7
കരിക്കാട്-4
കാര്‍ത്തല-1
കരുളായി-1
കരുവാരക്കുണ്ട്-19
കാവനൂര്‍-5
കീഴാറ്റൂര്‍-3
കീഴുപറമ്പ്-3
കോഡൂര്‍-3
കൊണ്ടോട്ടി-4
കൂട്ടിലങ്ങാടി-5
കോട്ടക്കല്‍- 29
കോഴിക്കോട്-2
കുണ്ടുങ്ങല്‍-1
കുണ്ടുതോട്-1
കുന്നക്കാവ്-3
കുറുമ്പത്തൂര്‍-2
കുറ്റൂര്‍-1
കുറ്റിപ്പുറം-9
കുഴിമണ്ണ-1
മാറഞ്ചേരി-9
മക്കരപ്പറമ്പ്-3
മലപ്പുറം-32
മമ്പുറം-1
മമ്പാട്-3
മങ്കര-1
മംഗലം-1
മാങ്ങാട്ടിരി-1
മഞ്ചേരി-28
മങ്കട-15
മാറാക്കര-7
മീനടത്തൂര്‍-1
മേലാറ്റൂര്‍-4
മൂന്നിയൂര്‍-13
മൂര്‍ക്കനാട- 4
മുണ്ടുങ്ങല്‍-1
നന്നമ്പ്ര-6
നന്നംമുക്ക്-2
നെടിയിരുപ്പ് -1
നെടുവ-3
നിലമ്പൂര്‍-2
നിറമരുതൂര്‍ -12
ഊരകം-12
ഒതുക്കുങ്ങല്‍-4
ഒഴൂര്‍-6
പരപ്പനങ്ങാടി-1
പാലക്കാട്-7
പാലപ്പെട്ടി-3
പള്ളിക്കല്‍- 6
പാങ്ങ-1
പാണ്ടിക്കാട് -3
പന്താരങ്ങാടി-2
പരപ്പനങ്ങാടി-45
പറപ്പൂര്‍ -4
പെരിങ്ങലം-2
പെരിന്തല്‍മണ്ണ-19
പെരുമണ്ണ-1
പെരുമ്പടപ്പ് -14
പെരുവള്ളൂര്‍-6
പൊന്‍മല-4
പെന്നാനി-23
പൂക്കോട്ടൂര്‍-4
പൊറൂക്കര-1
പുലമന്തോള്‍-12
പുളിക്കല്‍-2
പുല്‍പ്പറ്റ-10
പുതുപ്പള്ളി-1
പുഴക്കാട്ടരി-6
താനാളൂര്‍-29
താനൂര്‍-33
തവനൂര്‍-6
തലക്കാട്-10
താഴേക്കോട്-8
തേഞ്ഞിപ്പലം-12
തെന്നല-11
തിരുനാവായ-3
തിരൂര്‍-25
തിരൂരങ്ങാടി-44
തിരുവാലി-4
തൂത-2
തൃക്കലങ്ങോട്-5
തൃപ്രങ്ങോട് -4
തൃശ്ശൂര്‍-1
തുവ്വൂര്‍1
തിരുവേഗപ്പുറ -1
തിരുവനന്തപുരം-2
ഊര്‍ങ്ങാട്ടിരി-3
ഉത്തര്‍പ്രദേശ്-1
വാളക്കുളം-1
വളാഞ്ചേരി-6
വളവന്നൂര്‍-1
വള്ളിക്കുന്ന്-4
വാനപ്പാറ-1
വാണിയമ്പലം-1
വട്ടംകുളം-8
വാഴയൂര്‍-1
വഴിക്കടവ്-1
വെള്ളിമുക്ക്-9
വെളിയങ്കോട്-8
വേങ്ങര-11
വെന്നിയൂര്‍-3
വെട്ടം-6
വെട്ടത്തൂര്‍-2
വണ്ടൂര്‍-13
സ്ഥലം ലഭ്യമല്ലാത്തവര്‍ – 88

രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍

താനാളൂര്‍-1
പുല്‍പ്പറ്റ -1
പെരിന്തല്‍മണ്ണ-1
മഞ്ചേരി-1

ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍

എ.ആര്‍ നഗര്‍ -3
ചെറിയമുണ്ടം-1
ചെലക്കടവ്-1
എലംകുളം-1
കണ്ണമംഗലം-1
കരേക്കാട്-1
കരുവാരക്കുണ്ട്-1
കൊടക്കല്‍-1
കൊണ്ടോട്ടി-1
കുറ്റിപ്പുറം-1
മഞ്ചേരി-1
മലപ്പുറം-3
മമ്പാട്-1
മംഗലം-1
മാറഞ്ചേരി-2
മൂന്നിയൂര്‍-1
നിറമരുതൂര്‍-1
ഊരകം-1
ഒതുക്കുങ്ങല്‍-1
ഒഴൂര്‍-1
പാണ്ടിക്കാട്-1
പരപ്പനങ്ങാടി-5
പറപ്പൂര്‍-1
പന്താരങ്ങാടി-1
പെരിന്തല്‍മണ്ണ-2
പെരുമണ്ണ-1
പൊന്മള-1
പൊന്നാനി-2
പൂക്കോട്ടൂര്‍-1
പുലാമന്തോള്‍-2
താനാളൂര്‍-1
താനൂര്‍-1
തലക്കടത്തൂര്‍-1
തെന്നല-1
തിരൂര്‍-1
തിരൂരങ്ങാടി-2
ഊര്‍ങ്ങാട്ടിരി-1
വളാഞ്ചേരി-1
വള്ളിക്കുന്ന്-1
വണ്ടൂര്‍-1
സ്ഥലം ലഭ്യമല്ലാത്തവര്‍ -1

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

അച്ഛനമ്പലം-1
ആട്ടീരി-1
പരപ്പനങ്ങാടി-2
വേങ്ങര-1

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

മൂര്‍ക്കനാട്-1
തെന്നല-1
പരപ്പനങ്ങാടി-1
കുറ്റിപ്പുറം-1
എടരിക്കോട്-1
ചെറിയമുണ്ടം-1
കീഴാറ്റൂര്‍ -1

Share news
error: Content is protected !!
Scroll to Top