സംസ്ഥാനത്ത് 14 പേര്‍ക്കുകൂടി കോവിഡ്;ഒരാള്‍ ആരോഗ്യപ്രവര്‍ത്തക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ എട്ടുപേര്‍ ദുബൈയില്‍ നിന്ന് വന്നവരും രണ്ടുപേര്‍ യുകെയില്‍ നിന്നും, ഒരാള്‍ ഖത്തറില്‍ നിന്നും മൂന്നുപേര്‍ക്കു രോഗികളില്‍ നിന്നും സമ്പര്‍ക്കത്തിലൂടെയും ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയുമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആകെ 105 പേര്‍ ഇപ്പോള്‍ കേരളത്തില്‍ കോവിഡ് ചികിത്സയില്‍.

ഭക്ഷണത്തിനായി ഹോട്ടലുകളെ സമീപിക്കുന്നവര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വീടുകളില്‍ പോകാന്‍ സൗകര്യമൊരുക്കും.

ഇതരസംസ്ഥനങ്ങളില്‍ നിന്നും എത്തുന്നവര്‍ നിരീക്ഷണത്തില്‍ . അതീവ ജാഗ്രത പുലര്‍ത്താന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Share news
error: Content is protected !!
Scroll to Top