തിരുവനന്തപുരത്ത് കീം പ്രവേശന പരീക്ഷ എഴുതി രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്

തിരുവനന്തപുരം: എഞ്ചിനിയറിങ് പ്രവേശന പരീക്ഷ (കീം)എഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൈക്കാട്, കരമന കേന്ദ്രങ്ങളില്‍ പരീക്ഷ. എഴുതിയ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

പൊഴിയൂര്‍, കരകുളും സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കരകുളം സ്വദേശിയായ വിദ്യാര്‍ത്ഥി കരമനയിലും പൊഴിയൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി തൈക്കാടുമാണ് പരീക്ഷയെഴുതിയത്.

കരകുളം സ്വദേശിക്ക് നേരത്തെ തന്നെ രോഗലക്ഷണങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഈ വിദ്യാര്‍ത്ഥി ഒറ്റയ്ക്കായിരുന്നു പരീക്ഷ എഴുതിയത്. അതെസമയം തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളെയും സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെയും നിരീക്ഷണത്തിലാക്കി വരികയാണ്.

Share news
error: Content is protected !!
Scroll to Top