‘കൊറോണക്കെതിരെ കൈ കഴുകൂ’

തിരൂരങ്ങാടി: ‘കൊറോണക്കെതിരെ കൈ കഴുകൂ’ എന്ന ശീര്‍ഷകത്തില്‍ ജില്ലാ മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി നടത്തുന്ന ആരോഗ്യ മലപ്പുറം കാമ്പയിന്റെ ഭാഗമായി ചെറുമുക്ക് ടൗണില്‍ കൈ കഴുകാന്‍ സൗകര്യമൊരുക്കി. ചെറുമുക്ക് ടൗണ്‍ മുസ്ലിംലീഗ് കമ്മിറ്റിയുടെയും ഖിദ്മ റിലീഫ് സെല്ലിന്റെയും നേതൃത്വത്തില്‍ സ്ഥാപിച്ച പദ്ധതിയുടെ ഉദ്ഘാടനം തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ് ഉദ്ഘാടനം ചെയ്തു.

എ.കെ മരക്കാടുട്ടി അധ്യക്ഷത വഹിച്ചു. നന്നമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് കെ.കെ റഹീം, എന്‍ അബ്ബാസ്, വി.പി സഹദ്, ബഷീര്‍ കൊലൊടി, ടി മുസ്തഫ, ഇ ഫസ്ലു, കെ.ഷക്കീര്‍, കെ.സി ഫവാസ്, പി.കെ മഹ്മൂദ്, ഇ.പി സല്‍മാന്‍, പി.കെ റാഷിദ്, ഇ.പി കരീം, കെ.കെ അബു, സി ഇസ്മായീല്‍, ഇ.പി ഇസ്മായീല്‍, എം.കെ മരക്കാര്‍ സംബന്ധിച്ചു.

 

Share news
error: Content is protected !!
Scroll to Top