പൊന്നാനി ദേശീയപാതയില്‍ നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറിലിടിച്ച് ദമ്പതികള്‍ക്ക് പരിക്ക്

പൊന്നാനി: പൊന്നാനി ദേശീയപാതയില്‍ ദുബൈപടിയില്‍ നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പ്പെട്ട് ദമ്പതികള്‍ക്ക് പരിക്ക്.

നിയന്ത്രണംവിട്ട കാര്‍ ഹൈവേ വികസനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ഡിവൈഡറില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.

അപകടത്തില്‍ പരിക്കേറ്റ കാര്‍ യാത്രക്കാരായ എറണാകുളം സ്വദേശി ഗംഗാധരന്‍, ഭാര്യ നിര്‍മ്മല എന്നിവരെ സ്ഥലത്തെത്തിയ അണ്ടത്തോട് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top