പരപ്പനങ്ങാടി : സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വര്‍ഗീയ പരാമര്‍ശം നടത്തിയ പരപ്പനങ്ങാടി നഗരസഭ കൗണ്‍സിലര്‍ അബ്ദുല്‍ അസീസ് കൂളത്ത് രാജിവെക്കണമെന്നാവശ്യപ്പെട്ട് എല്‍ ഡി എഫ് മുന്‍സിപ്പല്‍ കമ്മറ്റി പരപ്പനങ്ങാടി നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി.
സി പി ഐ എം തിരൂരങ്ങാടി ഏരിയ കമ്മറ്റിയംഗം ടി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ഗിരീഷ് തോട്ടത്തില്‍ അധ്യക്ഷനായി. നിയാസ് പുളിക്കലകത്ത്, ടി സെയ്തുമുഹമ്മത്, ടി കാര്‍ത്തികേയന്‍, ടി പി കുഞ്ഞാലന്‍ കുട്ടി, കെ സി നാസര്‍, മനാഫ് താനൂര്‍, എം ബാലകൃഷ്ണന്‍, വി കെ ഹംസ എന്നിവര്‍ സംസാരിച്ചു. പാലക്കണ്ടി വേലായുധന്‍ സ്വാഗതവും കെ അഫ്ത്താബ്ബ് നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




