സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് 12 പേര്‍ക്കും എറണാകുളത്ത് മൂന്ന് പേര്‍ക്കും, തിരുവനന്തപുരം,മലപ്പുറം,തൃശൂര്‍,കണ്ണൂര്‍ എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കു വീതവും
പാലക്കാട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതരില്‍ ഒമ്പതുപേര്‍ വിദേശത്തുനിന്നും എത്തിയവരാണ്.

സംസ്ഥാനത്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം ഇതോടെ 265 ആയി. ഇതില്‍ 237 പേര്‍ ഇപ്പോള്‍ ചിത്സയിലാണ്. 1,64,130 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 1,63,508 പേര്‍ വീടുകളിലും 622 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ

Share news
error: Content is protected !!
Scroll to Top