കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി സൗദിയില്‍ മരിച്ചു

റിയാദ്: കോവിഡ് 19 ബാധിച്ച് കണ്ണൂര്‍ സ്വദേശിയായ യുവാവ് സൗദിയില്‍ മരിച്ചു. കണ്ണൂര്‍ പാനൂര്‍ മീത്തലെ പൂക്കോം ഇരഞ്ഞി കുളങ്ങര എല്‍പി സ്‌കൂളിന് സമീപം തെക്കെകുണ്ടില്‍ സാറാസില്‍ മമ്മുവിന്റെയും ഫൗസിയയുടെയും മകന്‍ ഷബ്‌നാസ്(28)ആണ് മരിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെ മദീന ജര്‍മ്മന്‍ ഹോസ്പിറ്റലില്‍ വെച്ച് പുലര്‍ച്ചയോടെയാണ് മരണം സംഭവിച്ചത്. ജനുവരി അഞ്ചിനാണ് ഷബ്‌നാസ് വിവാഹിതനായത്. മാര്‍ച്ച് 10 നാണ് സൗദിയിലേക്ക് മടങ്ങിപ്പോയത്.

ഭാര്യ: ഷഹനാസ്(കരിയാട് പുനത്തില്‍ മുക്ക്), സഹോദരങ്ങള്‍:ഷബീര്‍, ശബാന.

Share news
error: Content is protected !!
Scroll to Top