ഡിവിഷനിലെ എല്ലാ വീടുകളിലും പച്ചക്കറിക്കിറ്റെത്തിച്ച് മാതൃകയായി

പരപ്പനങ്ങാടി:തന്റെ ഡിവിഷനിലെ എല്ലാ വീടുകളിലും പച്ചക്കറി കിറ്റെത്തിച്ച് മാതൃകയായി പരപ്പനങ്ങാടി നഗരസഭ കൗണ്‍സിലര്‍ കടവത്ത് സെയ്തലവി. 33 ാം ഡിവിഷനിലെ എല്ലാവീടുകളിലേക്കും പത്ത് ദിവസത്തേക്കുള്ള പച്ചക്കറി കിറ്റാണ് വിതരണം ചെയ്യുന്നത്. നേന്ത്രപ്പഴം, മത്തന്‍, വെള്ളരി, കാബേജ്, ഉള്ളി, തക്കാളി, പച്ചമുളക് എന്നിവയാണ് കിറ്റിലുള്ളത്. ഓരോ കിറ്റും ഏട്ട് കിലോ തൂക്കം വരും. തന്റെ ഡിവിഷനിലെ ചില കാരുണ്യ മനസുകളുടെ സഹായത്തോടെയാണ് തങ്ങള്‍ ഇത്തരത്തില്‍ കിറ്റ് തയ്യാറാക്കി വിതരണം നടത്തുന്നതെന്ന് കൗണ്‍സിലര്‍ സെയ്തലവി പറഞ്ഞു. പത്ത് ദിവസത്തേക്കുള്ള പച്ചക്കറിയാണ് എത്തിച്ചു നല്‍കുന്നത്.

കോവിഡ് 19 ന്റെ ഭാഗമായുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ആളുകള്‍ വീട്ടില്‍ കഴിയുകയാണ്. ഇവര്‍ക്കൊരു സഹായമാവുകയാണ് ഈ കിറ്റുവിതരണമെന്നും കൗണ്‍സിലര്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top