ബംഗാളിലേക്ക് പോകാന്‍ ട്രെയിനുണ്ടെന്ന് പ്രചരിപ്പിച്ചതിന് പരപ്പനങ്ങാടി സ്വദേശി അറസ്റ്റില്‍

പരപ്പനങ്ങാടി: കോഴിക്കോട് നിന്ന് ബംഗാളിലേക്ക് മമതാ ബാനര്‍ജി ഇടപെട്ട് ട്രെയിന്‍ പോകുന്നുണ്ടെന്ന് വ്യാജ പ്രചരണം നടത്തിയ യുവാവ് അറസ്റ്റില്‍. പരപ്പനങ്ങാടി ഉള്ളണം സ്വദേശി കൊടപ്പനക്കല്‍ അബു ഹുദൈഫിനെയാണ് വ്യാജ പ്രചരണം നടത്തിയതിന് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

ഇവിടെ കുടുങ്ങിക്കിടക്കുന്ന ബംഗാളികള്‍ ഉണ്ടെങ്കില്‍ നാടുമായി ബന്ധപ്പെട്ട് ആ ട്രെയിനില്‍ പോകാനുള്ള നടപടി എടുക്കണമെന്ന് ആവശ്യപ്പെടുന്ന വോയിസ് മെസേജാണ് ഇയാള്‍ പുറത്തുവിട്ടത്. പ്രാദേശിക വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലാണ് ഈ മെസേജ് പരന്നത്.

സംഭവത്തില്‍ ഇന്ന് ഉച്ചയോടെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ പരപ്പനങ്ങാടിയില്‍ രണ്ടുപേര്‍ക്ക് കൊറോണയുണ്ടെന്ന് വ്യാജ സന്ദേശം അയച്ചതിന് ഒരാള്‍ അറസ്റ്റിലായിരുന്നു.

Share news
error: Content is protected !!
Scroll to Top