Section

malabari-logo-mobile

പാചകവാതക വില വര്‍ദ്ധന; വീരപ്പമൊയ്‌ലിക്കും, മുകേഷ് അംബാനിക്കുമെതിരെ കേസെടുക്കണം ; കെജ്‌രി വാള്‍

HIGHLIGHTS : ദില്ലി : പാചകവാതകവില വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി, മുന്‍ പെട്രോളിയം മന്ത്രി മുരളി ഡിയോ...

Arvind-Kejriwal---s-Another-Bomb-1831ദില്ലി : പാചകവാതകവില വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി, മുന്‍ പെട്രോളിയം മന്ത്രി മുരളി ഡിയോറ, റിലയന്‍സ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ മുകേഷ് അംബാനി എന്നിവര്‍ക്കെതിരെയാണ് നടപടിയെടുക്കാന്‍ കെജ്‌രി വാളിന്റെ നിര്‍ദ്ദേശം. അഴിമതി വിരുദ്ധ സമിതിയോടാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ദില്ലി മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നത്.

ആം ആദ്മിയിലെ മുതിര്‍ന്ന നാല് നേതാക്കള്‍ റിലയന്‍സിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് കെജ്‌രി വാള്‍പറഞ്ഞു. കമ്പനി വര്‍ഷങ്ങളായി പാചകവാതക വിതരണം നല്ല രീതിയില്‍ നടത്തിയിരുന്നതാണ്. എന്നാല്‍ മതിയായ സ്റ്റോക്കില്ലെന്ന കാരണം പറഞ്ഞ് വിതരണം ചെയ്യുന്ന സിലിണ്ടറിന്റെ എണ്ണം കുറക്കുകയും വില വര്‍ദ്ധിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. റിലയന്‍സിന് ലാഭം ഉണ്ടാക്കാനാണ് പാചക വാതകത്തിന്റെ വില കൂട്ടാന്‍ അനുമതി നല്‍കിയതെന്ന് കെജ്‌രി വാള്‍ ആരോപിച്ചു. കൂടാതെ റിലയന്‍സിന്റെ കൈവശമുള്ള എണ്ണ കിണറുകള്‍ സര്‍ക്കാര്‍ തിരിച്ചു പിടിക്കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!