ചാലിയം: അപകട മേഖലകളായ ചാലിയം കരുവന്‍തിരുത്തി റോഡ് ജുമാഅത്ത് പള്ളി ജംഗ്ഷന്‍, വട്ടത്ത് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ബ്രദേഴ്‌സ് ചാരിറ്റി ക്ലബ്ബ്(ബി.സി.സി) കോണ്‍വെക്‌സ് മിററുകള്‍ സ്ഥാപിച്ചു.
കടലുണ്ടി ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍മാരായ എം.പി. ഹസ്സന്‍കോയ, ടി.സുഹറ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. നിരവധി അപകടങ്ങള്‍ നടന്ന ഇവിടെ കോണ്‍ വെക്‌സ് ലെന്‍സുകള്‍ സ്ഥാപിച്ചതോടെ യാത്ര സുഗമമാകും.
ബി.സി.സി പ്രസിഡന്റ് ആഷിഖലി അദ്ധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി ഇ.പി. നസീബ്, സെക്രട്ടറി അര്‍ഷാദ് പി.കെ, ഫസലുറഹ്‌മാന്‍ കെ.പി, ഡാനിഷ്, സജീര്‍, മോഹന്‍ ചാലിയം, സഹീറാ ബാനു. ഉമ്മുട്ടി വട്ടത്ത്, നൗഫല്‍, കുഞ്ഞുട്ടി, അന്‍ഷുകടലുണ്ടി, സൈദ് അഫ്രീദ്, ആലിക്കോയ ചാലിയം തുടങ്ങിയവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




