റെയില്‍വേയില്‍ കരാര്‍ ജോലി വാഗ്ദാനം; പരപ്പനങ്ങാടി സ്വദേശിനിക്ക് നഷ്ടമായത് ലക്ഷങ്ങള്‍, പരാതി

Contract job offer in railways; Parappanangadi resident loses lakhs, complaint

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മലപ്പുറം: ഇന്ത്യന്‍ റെയില്‍േവയില്‍ ജോലി വാഗ്ദാനം ചെയ്ത് മലപ്പുറത്ത് തട്ടിപ്പ്. ആറു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ട മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. ബിരുദം പൂര്‍ത്തിയാക്കിയ മകന് റെയില്‍വേ ജോലി ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു വീട്ടമ്മയെ കബളിപ്പിച്ചത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

കൊല്ലം സ്വദേശിയായ ദില്‍ഷാ മോന്‍ എന്നയാള്‍ക്കെതിരെയാണ് പരാതി. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ഉറപ്പുനല്‍കി 2 ലക്ഷം രൂപ കൈക്കലാക്കിയെന്നാണ് വീട്ടമ്മയുടെ ആക്ഷേപം. ആദ്യം കരാര്‍ നിയമനവും പിന്നീട് സ്ഥിര നിയമനവും ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.

ജോലിയുടെ പേരില്‍ പല തവണകളായി ആറു ലക്ഷത്തിലധികം രൂപ തട്ടിയെന്നാണ് പരാതി. 2019 ലാണ് പരാതിയ്ക്ക് ആസ്പതമായ സംഭവം നടന്നത്. ജോലി ലഭിക്കില്ലെന്ന് ബോധ്യമായതോടെ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും 25000 രൂപ മാത്രമാണ് നല്‍കിയതെന്നും വീട്ടമ്മ പറയുന്നു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •