സിവിൽ എൻജിനിയറിങ് അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം

പൂജപ്പുരയിലെ എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമണിൽ സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നു. ഒന്നാം ക്ലാസ്സോടെ ബി.ടെക് ആൻഡ് എം.ടെക് ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ കോളേജ് വെബ്‌സൈറ്റിൽ  (www.lbsitw.ac.in) 12നു മുമ്പ് രജിസ്റ്റർ ചെയ്യണം. ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം 15ന് രാവിലെ ഒൻപതിന് കോളേജിലെത്തി എഴുത്തു പരീക്ഷയ്ക്കും ഇന്റർവ്യൂവിനും ഹാജരാകണം. ഫോൺ: 0471 2343395, 2349232, 9447413195.

Share news
error: Content is protected !!
Scroll to Top