വട്ടപ്പാറയിൽ കണ്ടയ്നർ ലോറി മറിഞ്ഞ് അപകടം. സ്ഥിരം അപകടമേഖലയായ പ്രധാന വളവിൽ താഴ്ചയിലേക്കാണ് കണ്ടയ്നർ ലോറി മറിഞ്ഞത്. ഇന്ന് പുലർച്ചെ 3 മണിയോടെ ആണ് അപകടം. സൈഡിൽ സ്ഥാപിച്ച സ്റ്റീൽ ഗാർഡ് തകർത്താണ് വാഹനം താഴ്ചയിലേക്ക് പോയത്.
വാഹനത്തിലുണ്ടായിരുന്ന ഹരിയാന സ്വദേശികളായ മുൻഫിര്,ഹർഷദ് എന്നിവരെ പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വളാഞ്ചേരി പോലീസും ഹൈവേ പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



