Section

malabari-logo-mobile

റാഫേല്‍ കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ഫ്രാന്‍സ്; ജെ പി സി അന്വേഷണം വേണമെന്നും നിലപാട് ശരിയെന്ന് തെളിഞ്ഞതായും കോണ്‍ഗ്രസ്

HIGHLIGHTS : France announces judicial inquiry into Rafale deal; The Congress demanded a JPC probe and proved its position correct

വിവാദ റാഫേല്‍ കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ച് ഫ്രാന്‍സ്. അതേസമയം ഫ്രഞ്ച് സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഇന്ത്യയുമായി നടത്തിയ 59,000കോടിയുടെ റാഫേല്‍ യുദ്ധവിമാന കരാറില്‍ അഴിമതി ആരോപണം ഉയര്‍ന്നതിന്റെ പാശ്ചാത്തലത്തിലാണ് അന്വേഷണം നടത്തുന്നതിന് ഏകാംഗ ജഡ്ജിങ്ങ് കമ്മിറ്റിയെ ഫ്രാന്‍സ് നിയമിച്ചത്. വളരെ സെന്‍സിറ്റീവായ രാജ്യന്തര കരാറിന്റെ അന്വേഷണം സംബന്ധിച്ച വിവരം ഫ്രഞ്ച് അന്വേഷണ ഏജന്‍സിയുടെ വെബ്സൈറ്റായ മീഡിയപാര്‍ട്ട്സാണ് പുറത്തുവിട്ടത്. ജൂണ്‍ 14ന് അന്വേഷണം ആരംഭിച്ചതായാണ് അറിയുന്നത്.

sameeksha-malabarinews

‘റാഫേല്‍ കരാറിലെ അഴിമതി വ്യക്തമായി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതോടെ കോണ്‍ഗ്രസിന്റേയും രാഹുല്‍ ഗാന്ധിയുടേയും നിലപാടുകള്‍ ശരിയാണെന്ന് ഇന്ന് തെളിഞ്ഞിരിക്കുവെന്നും’ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാലെ ഇത് സംബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

സാമ്പത്തികുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഫ്രഞ്ച് എന്‍ ജി ഒ ഷെര്‍പ്പയാണ് റാഫേല്‍ അഴിമതി അനേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്കിയത്. ഇതേ തുടര്‍ന്നാണ് 2016ല്‍ ഇന്ത്യയുമായി ഒപ്പുവെച്ച റാഫേല്‍ യുദ്ധവിമാനക്കരാര്‍ ഇടപാടില്‍ അന്വേഷണം നടത്തുന്നതിന് ഫ്രാന്‍സ് ജഡ്ജിങ്ങ് കമ്മിറ്റിയെ നിയമിച്ചിരിക്കുന്നത്.

2016ലാണ് റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന് ലഭ്യമാക്കുന്നതിന് ഫ്രാന്‍സുമായി എന്‍ ഡി എ സര്‍ക്കാര്‍ കരാറില്‍ ഒപ്പുവെക്കുന്നത്. ഫ്രഞ്ച് കമ്പനിയായ ഡസ്സള്‍ട്ട് ഏവിയേഷനുമായാണ് ഇന്ത്യ ഇതു സംബന്ധിച്ച കരാറില്‍ എത്തിച്ചേര്‍ന്നത്. എന്നാല്‍ ഇടനിലക്കാരന്‍ ഇടപ്പെട്ട് കരാറില്‍ വന്‍ നേട്ടമുണ്ടാക്കിയതായി ആരോപണം ഉയര്‍ന്നു. പിന്നീടാണ് കോണ്‍ഗ്രസ് റാഫേല്‍ കരാറില്‍ വന്‍ അഴിമതി നടന്നതായി ആരോപണം ഉയര്‍ത്തിയത്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!