പരപ്പനങ്ങാടി സബ് രജിസ്റ്റര്‍ ഓഫീസിന്റെ പണി ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

HIGHLIGHTS : Congress marches and holds dharna to protest against non-commencement of work on Parappanangadi Sub-Registrar Office

പരപ്പനങ്ങാടി:ശിലാസ്ഥാപനം നടത്തി എട്ടുവര്‍ഷം കഴിഞ്ഞിട്ടും പരപ്പനങ്ങാടി സബ് രജിസ്റ്റര്‍ ഓഫീസിന്റെ പണി ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് നെടുവാമണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സബ് രജിസ്ട്രാര്‍ ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

ശിലാസ്ഥാപനം നടത്തിയ സ്ഥലത്ത് റീത്ത് സമര്‍പ്പിച്ചുകൊണ്ട് തുടങ്ങിയ മാര്‍ച്ച് രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ ഡിസിസി വൈസ് പ്രസിഡണ്ട് വീക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നെടുവ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സുധീഷ് പാലശ്ശേരി അധ്യക്ഷനായി.

sameeksha-malabarinews

ഡി.സി.സി.നിര്‍വാഹക സമിതി അംഗം എന്‍.പി.ഹംസക്കോയ ഡിസിസി മെമ്പര്‍ കെ.പി.ഷാജഹാന്‍
മത്സ്യതൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ബിപി ഹംസ കോയ, ദളിത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സി.വേലായുധന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെപി മുഹ്‌സിന, മൊയ്ദീന്‍ കുട്ടി ഹാജി, ലത്തീഫ് പാലത്തിങ്ങള്‍,യൂ.വി. സുരേന്ദ്രന്‍,അനില്‍ മാസ്റ്റര്‍, ഷഫീക് പുത്തരിക്കല്‍ അബിന്‍ കൃഷ്ണ,റഫീഖ് കൈറ്റാല, ഖാദര്‍ മച്ചിഞ്ചേരി,പാണ്ടി അലി, ഉണ്ണി കാട്ടില്‍,അസ്‌കര്‍ പരപ്പനങ്ങാടി, സുഹാസ് ബിപി, റഷീദ് കിഴക്കിനിയകത്ത്, സുനില്‍ കുമാര്‍ വാക്കയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!