HIGHLIGHTS : Congress jubilant demonstration with box in Parappanangadi
പരപ്പനങ്ങാടി :പരപ്പനങ്ങാടിയിൽ പെട്ടിയുമായി കോൺഗ്രസിന്റെ ആഹ്ലാദ പ്രകടനം. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പെട്ടി വിവാദം ഏറെ ചർച്ചയായിരുന്നു. ഇതിനെ പരിഹസിച്ചു കൊണ്ടാണ് ട്രോളി ബാഗുമായി പ്രവർത്തകർ പ്രകടനം നടത്തിയത്.
പരപ്പനങ്ങാടി ടൗൺ അഞ്ചപ്പുരയിൽ നിന്നും ട്രോളി ബാഗുമായി കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനം നഗരം ചുറ്റി പയനിങ്ങൽ ജംഗ്ഷനിൽ സമാപിച്ചു .പ്രവർത്തകർ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഹ്ലാദത്തിൽ പങ്കുകൊണ്ടു .
പരപ്പനങ്ങാടി മണ്ഡലം പ്രസിഡന്റ് വിപി ഖാദർ,നെടുവ മണ്ഡലം പ്രസിഡന്റ് സുധീഷ് പാലശ്ശേരി ,കെപി ഷാജഹാൻ , ടി.വി സുചിത്രൻ ,ഒ രാമകൃഷ്ണൻ ,നാസർ വേളക്കാടൻ,എ ശ്രീജിത്ത് ,മുഹമ്മദ്‌കോയ തുടങ്ങിയവർ നേതൃത്വം നൽകി