മലപ്പുറം യൂത്ത് കോണ്‍ഗ്രസ്സ് കളക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

മലപ്പുറം: ഇന്ധന സെസ് പിന്‍വലിക്കണമെന്നവശ്യപ്പെട്ട് മലപ്പുറം ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി കളക്ട്രേറ്റിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.
രാവിലെ പത്തരയ്ക്ക് ഡി.സി.സി ഓഫിസ് പരിസരത്ത് നിന്നുമാണ് മാര്‍ച്ച് ആരംഭിച്ചത്.
പ്രവര്‍ത്തകര്‍ ബാരികേഡ് മറികടന്ന് കളക്ട്രേറ്റ് കോമ്പൗണ്ടിനുള്ളിലേക്ക് തള്ളി കയറാന്‍ ശ്രമിച്ചെങ്കിലും പോലിസ് തടഞ്ഞു.

ജില്ലാ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഷാജി പച്ചേരി അടക്കമുള്ള 20 ഓളം നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി.

മാര്‍ച്ച് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൌക്കത്ത് ഉദ്ഘാടനം ചെയ്തു.
ജില്ല യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി,സംസ്ഥാന ഭാരവാഹികളായ പി.കെ. നൗഫല്‍ ബാബു,യു.കെ. അഭിലാഷ്,ജില്ലാ ഭാരവാഹികളായ എ.കെ.ഷാനിദ്,സൈഫുദ്ധീന്‍ കണ്ണനാരി,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top