കോഴിക്കോട്: കെ എന്‍ എം (മര്‍കസുദ്ദഅ്വ)ന്റെ വിദ്യാഭ്യാസ ഗവേഷണ വിഭാഗമായ കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ചും (സി ഐ ഇ ആര്‍), വിദ്യാര്‍ഥി വിഭാഗമായ മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റും സംഘടിപ്പിക്കുന്ന സംസ്ഥാന തല സര്‍ഗോല്‍സവ് ശനിയാഴ്ച പരപ്പനങ്ങാടിയില്‍ തുടക്കം.
2023 ഫെബ്രുവരി 11,12 തിയ്യതികളിലായി പരപ്പനങ്ങാടി ECCC ക്യാമ്പസില്‍ നടക്കുന്ന സര്‍ഗോല്‍സവത്തില്‍ 1000ത്തോളം സര്‍ഗ പ്രതിഭകള്‍ മാറ്റുരക്കും. സബ്ജൂനിയര്‍, ജൂനിയര്‍, ടീന്‍സ് വിഭാഗങ്ങളില്‍ 57 ഇനങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുക. 5 വേദികളാണ് മല്‍സരത്തിനായി ക്രമീകരിച്ചിരിക്കുന്നത്. സപ്തംബര്‍ മുതല്‍ ജനുവരി മാസങ്ങളിലായി സംസ്ഥാനത്തെ ശാഖ, മണ്ഡലം-ജില്ല തലങ്ങളില്‍ നടന്ന സര്‍ഗോല്‍സവത്തിന്റെ സമാപനമായാണ് സംസ്ഥാന മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
ഖുര്‍ആനിക വിജ്ഞാനീയം, മാപ്പിള കലകള്‍, രചനാ പാടവം, നവ മാധ്യമ രംഗം, ഫോട്ടോഗ്രാഫി, റീല്‍ മേക്കിംഗ് തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകള്‍ സര്‍ഗോല്‍സവത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി 11ന് രാവിലെ 9.30ന് കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി സര്‍ഗോത്സവ് ഉദ്ഘാടനം ചെയ്യും. സി ഐ ഇ ആര്‍ കണ്‍വീനര്‍ ഡോ. ഐ പി അബ്ദുസലാം അധ്യക്ഷത വഹിക്കുന്ന ചടങ്ങിന് ഐ എസ് എം ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത്, ഹസനത്ത് പരപ്പനങ്ങാടി, ഫിദ ബിസ്മ യു പി, നുഫൈല്‍ തിരൂരങ്ങാടി, ജസീം സാജിദ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും.
പന്ത്രണ്ടാം തിയ്യതി ഞായറാഴ്ച വൈകീട്ട് 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് ഡോ. ഇ കെ അഹ്‌മദ് കുട്ടി ഉല്‍ഘാടനം നിര്‍വഹിക്കും. സി ഐ ഇ ആര്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് നന്മണ്ട അധ്യക്ഷം വഹിക്കുന്ന ചടങ്ങില്‍ എം എസ് എം ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് മങ്കട, ആബിദ് മദനി, അബ്ദുല്‍ മജീദ് കന്നാടന്‍, ഹാരിസ് ടി കെ എന്‍, ഹാമിദ് സനീന്‍, ജസീറ രണ്ടത്താണി, മുബീന തിരൂര്‍, ഫഹീം പുളിക്കല്‍ എന്നിവര്‍ സംസാരിക്കും.
വാര്‍ത്ത സമ്മേളനത്തില്‍ റസാഖ് മാസ്റ്റര്‍,ഇ ഒ ഫൈസല്‍,നുഫൈല്‍ തിരൂരങ്ങാടി,ലുഖ്മാന്‍ പോത്തുക്കല്ല്,ഹാമിദ് സനീന്‍,തെക്കയില്‍ റസാഖ് എന്നിവര്‍ സംബന്ധിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




