കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ യോഗം ചേര്‍ന്നു

മഞ്ചേരി:കുറുവ മോഷണ സംഘ ഭീഷണിക്ക് ഉടനടി പരിഹാരം ഉണ്ടാക്കണമെന്നും, വയനാട് പുനരാധിവാസം ഉടനടി നടപ്പാക്കണമെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (CORWA) മലപ്പുറം ജില്ലാ കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

മഞ്ചേരിയില്‍ ചേര്‍ന്ന യോഗത്തില്‍, നാഷണല്‍ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട മുരളീധരന്‍ പുതുക്കൂടി, സംസ്ഥാന വനിതാ പ്രസിഡന്റ് സതീദേവി എന്നിവരെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് OM റഷീദ് അധ്യക്ഷം വഹിച്ച യോഗത്തില്‍ സെക്രട്ടറി ദ്വാരക ഉണ്ണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡിസംബറില്‍ കഴിഞ്ഞ ദേശീയ സമ്മേളനത്തിലെ നിര്‍ദേശങ്ങള്‍ കേരളത്തിലും നടപ്പാക്കാനും, ജില്ലാ സമ്മേളനം ഫെബ്രുവരിയില്‍ പെരിന്തല്‍മണ്ണ വെച്ചു നടത്താനും തീരുമാനിച്ചു.

അഷ്റഫ് വള്ളിക്കുന്ന്,റസാഖ് ഹാജി, കരുണാകുമാര്‍, ആലീസ്, ജോളി കാക്കശ്ശേരി , ജോണ്‍സന്‍, വിനോദ്, നടരാജന്‍, രാമചന്ദ്രന്‍,ഗോപാലകൃഷ്ണന്‍, KT ഹംസ, ശശി മാതാ, രഞ്ജിത്ത്, ഫൈസല്‍ തുടങ്ങിയവര്‍ വീടുകള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളെ അധികരിച്ചു സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top